Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലസ്ഥാനത്ത് അസി.കമ്മീഷണർ അടക്കം 20 പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്; സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ

തലസ്ഥാനത്ത് അസി.കമ്മീഷണർ അടക്കം 20 പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്; സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് കന്റോൺമെന്റ് അസി. കമ്മിഷണർ ഉൾപ്പെടെ 20 പൊലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ എട്ട് ദിവസങ്ങളിൽ സെക്രട്ടേറിയറ്റിനു മുന്നിലും പൊലീസ് ആസ്ഥാനത്തും നടന്ന സമരങ്ങൾ നേരിടാൻ മുൻ നിരയിലുണ്ടായിരുന്ന അസി. കമ്മിഷണർ ഡി.എസ്.സുനീഷ്ബാബുവാണു പോസിറ്റീവായത്. മുഖ്യമന്ത്രിയടക്കം നിരവധി രാഷ്ട്രീയ നേതാക്കളുമായും ഇദ്ദേഹത്തിന് സമ്പർക്കമുണ്ട്.

ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദന ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ്.ശബരീനാഥൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ ഉൾപ്പെടെ ഒട്ടേറെ പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പല നേതാക്കളും ക്വാറന്റീനിലാണ്.

കഴിഞ്ഞ ദിവസമാണു പരിശോധനയ്ക്കായി അസി. കമ്മിഷണർ സാംപിൾ നൽകിയത്. ഇന്നലെ രാവിലെ ഫലം വന്നതോടെ അസി. കമ്മിഷണറെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി. അസി. കമ്മിഷണറുമായി സമ്പർക്കത്തിലേർപെട്ടവരെ കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർ നടപടി തുടങ്ങി. സെക്രട്ടേറിയറ്റിനു മുന്നിൽ സമര രംഗത്തുണ്ടായിരുന്ന പല പൊലീസ് ഉദ്യോഗസ്ഥർക്കും ക്വാറന്റീനിൽ പോകേണ്ടി വരുന്ന സാഹചര്യമാണ്.

ഗൺമാനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായയും ഓഫിസിലെ 10 പൊലീസുകാരും നിരീക്ഷണത്തിലാണ്. ദക്ഷിണ മേഖല ഐജി: ഹർഷിത അട്ടല്ലൂരിക്കു കമ്മിഷണറുടെ താൽക്കാലിക ചുമതല നൽകി. പേരൂർക്കട എസ്എപി ക്യാംപിലെ ഏഴും തുമ്പ പൊലീസ് സ്റ്റേഷനിലെ 11 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP