Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിൽ 200 കിലോമീറ്റർ വേഗത്തിൽ പറന്ന് യുവാവ്; സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്: യുഎഇയിൽ ഈ മാസം 200 കിലോ മീറ്റർ വേഗത്തിൽ വാഹനമോടിച്ചതിന് പിടിയിലായത് 274 പേർ

കാറിൽ 200 കിലോമീറ്റർ വേഗത്തിൽ പറന്ന് യുവാവ്; സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്: യുഎഇയിൽ ഈ മാസം 200 കിലോ മീറ്റർ വേഗത്തിൽ വാഹനമോടിച്ചതിന് പിടിയിലായത് 274 പേർ

സ്വന്തം ലേഖകൻ

ഖോർഫക്കാൻ: മണിക്കൂറിൽ 200 കിലോ മീറ്റർ വേഗത്തിൽ വാഹനം പറത്തിയ യുവാവിനെ പൊലീസ് പിടികൂടി. കാർ വേഗത്തിൽ പായിക്കുന്നതിന്റെ വീഡിയോ ഇയാൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ നിരവധിപേരാണ് കണ്ടത്. ഇതിന് പിന്നാലെ ഇയാളുടെ മേൽ പൊലീസിന്റെ പിടിവീഴുകയായിരുന്നു.

ഖോർഫക്കാൻ ഹൈവേയിലൂടെയാണ് വാഹനം ചീറിപ്പാഞ്ഞത്. വീഡിയോ പരിശോധിച്ച പൊലീസ് ഓടിച്ചയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ വർഷം ആദ്യത്തെ 8 മാസം മണിക്കൂറിൽ 200 കിലോ മീറ്റർ വേഗം വാഹനമോടിച്ചതിന് പിടിയിലായ 274ാമത്തെ സംഭവമാണിത്.

രണ്ട് ദിവസം മുൻപ് ഷാർജയിൽ മണിക്കൂറിൽ 278 കിലോ മീറ്റർ വേഗത്തിൽ പാഞ്ഞ കാർ റഡാറിൽ കുടുങ്ങിയിരുന്നു. കൂടിയ വേഗപരിധി മണിക്കൂറിൽ 80 കിലോ മീറ്റർ മറികടക്കുന്നവർക്ക് 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ നൽകുമെന്ന് ഷാർജ പൊലീസ് ട്രാഫിക് എൻജിനീയറിങ് വിഭാഗം തലവൻ മേജർ മിഷാൽ ബിൻ ഖാദിം പറഞ്ഞു.
കൂടാതെ, വാഹനം 60 ദിവസം കണ്ടുകെട്ടുകയും ചെയ്യും. മണിക്കൂറിൽ 60 കിലോ മീറ്റർ മറികടക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസം കണ്ടുകെട്ടലുമാണ് ശിക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP