Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ സർവ്വകലാശാല; മാറ്റിവെച്ച നാലാം സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 29ന് തുടങ്ങും

കണ്ണൂർ സർവ്വകലാശാല; മാറ്റിവെച്ച നാലാം സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 29ന് തുടങ്ങും

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ സർവകലാശാല കോവിഡ് പശ്ചാതച്തലത്തിൽ മാറ്റി വെച്ച ബിരുദതല പരീക്ഷകൾ സെപ്റ്റംബർ 29-ന് തുടങ്ങും. നാലാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്് പരീക്ഷകളാണ് തുടങ്ങുക. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസന്റ്്, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ വിദ്യാർത്ഥിപ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. നാലാം സെമസ്റ്റർ പരീക്ഷ പൂർത്തിയായതിനുശേഷം വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷകൾ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താനും പരീക്ഷാ മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ സുഗമമായി നടത്താൻ സർവകലാശാലാതലത്തിലും കോളേജുതലത്തിലും പരീക്ഷാ ഏകോപനസമിതി രൂപവത്കരിക്കും. കോളേജുതല പരീക്ഷാ ഏകോപനസമിതിയിൽ പ്രിൻസിപ്പൽ, വിദ്യാർത്ഥി, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ. വൈസ് പ്രസിഡന്റ്്, സെക്രട്ടറി, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധി, ആരോഗ്യവകുപ്പ് പ്രതിനിധി, സെനറ്റ്, സിൻഡിക്കേറ്റ് പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും.

പരീക്ഷ നടത്താനാവശ്യമായ ക്രമീകരണങ്ങൾ കോളേജുതലത്തിൽ നടത്താൻ സമിതി മേൽനോട്ടം വഹിക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വി.പി.പി. മുസ്തഫ, എൻ. സുകന്യ, ഡോ. കെ.ടി. ചന്ദ്രമോഹനൻ, ഡോ. ടി.പി. അഷ്‌റഫ്, ഡോ. പി.കെ. പ്രസാദൻ, കെ.വി. പ്രമോദ് കുമാർ വിവിധ വിദ്യാർത്ഥി സംഘടനാപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP