Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി; കോവിഡ് ബാധിതയായ മധ്യവയസ്‌കയുടേതെന്ന് കരുതി വീട്ടുകാർ സംസ്‌ക്കരിച്ചത് തോട്ടിൽ വീണ് മരിച്ച 38കാരിയുടെ മൃതശരീരം: മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടു കൊടുത്തതെന്ന് ആശുപത്രി അധികൃതർ

പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി; കോവിഡ് ബാധിതയായ മധ്യവയസ്‌കയുടേതെന്ന് കരുതി വീട്ടുകാർ സംസ്‌ക്കരിച്ചത് തോട്ടിൽ വീണ് മരിച്ച 38കാരിയുടെ മൃതശരീരം: മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടു കൊടുത്തതെന്ന് ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹം മാറി. കോവിഡ് ബാധിച്ച് മരിച്ച മരിച്ച മധ്യവയസ്‌ക്കയുടേതെന്ന് കരുതി വീട്ടുകാർ സംസ്‌ക്കരിച്ചത് തോട്ടിൽ വീണ് മരിച്ച 38കാരിയുടെ മതൃശരീരം. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കർണകി നഗർ മാരാമുറ്റം ശങ്കരമൂത്താന്റെ ഭാര്യ ജാനകി അമ്മയുടേതെന്നു (75) കരുതി ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ജാനകി അമ്മയ്ക്ക് കോവിഡ് ഉണ്ടായിരുന്നതിനാൽ മൃതദേഹം 17നു രാത്രി സംസ്‌കരിക്കുകയും ചെയ്തു.

ഇന്നലെ വള്ളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോഴാണു മൃതദേഹം മാറിപ്പോയ വിവരം ശ്രദ്ധയിൽപെട്ടത്. 16നു വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വള്ളിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കാണു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. നഗരത്തിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ച ജാനകി അമ്മയുടെ മൃതദേഹം തുടർനടപടികൾക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഇവർക്കു പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം 17നു വൈകിട്ട് 4നു തന്നെ ബന്ധുക്കൾക്കു വിട്ടുകൊടുക്കാൻ ജില്ലാ ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നെങ്കിലും വൈകിട്ട് 7നു ശേഷമാണു ബന്ധുക്കൾ എത്തിയതെന്നും അവർ തിരിച്ചറിഞ്ഞ ശേഷമാണു വിട്ടുകൊടുത്തതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP