Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലെ ഉദ്യോഗസ്ഥരെ തഴഞ്ഞ് ക്ലാർക്കുമാരെ ജോയിന്റ് ആർടിഒയായി നിയമിക്കുന്നു; പ്രതിഷേധം ശക്തം; മോട്ടോർ വാഹനവകുപ്പ് സാങ്കേതികവിഭാഗം ജീവനക്കാർ പണിമുടക്കി

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലെ ഉദ്യോഗസ്ഥരെ തഴഞ്ഞ് ക്ലാർക്കുമാരെ ജോയിന്റ് ആർടിഒയായി നിയമിക്കുന്നു; പ്രതിഷേധം ശക്തം; മോട്ടോർ വാഹനവകുപ്പ് സാങ്കേതികവിഭാഗം ജീവനക്കാർ പണിമുടക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലെ ഉദ്യോഗസ്ഥരെ തഴഞ്ഞ് ക്ലാർക്കുമാരെ ജോയിന്റ് ആർ.ടി.ഒ.യായി നിയമിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പിൽ പ്രതിഷേധം ശക്തം. വകുപ്പിലെ അന്യായമായ സ്ഥാനക്കയറ്റവും സ്വകാര്യവത്കരണവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാങ്കേതികവിഭാഗം ജീവനക്കാർ പണിമുടക്കി.

കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ, കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലെ ഉദ്യോഗസ്ഥരെ തഴഞ്ഞ് ക്ലാർക്കുമാരെ ജോയിന്റ് ആർ.ടി.ഒ.യായി നിയമിക്കുന്നതിനെതിരെ നേരത്തെ സാങ്കേതിക വിഭാഗം ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തെത്തിയത്. പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിനു മുന്നിൽ കരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജിജി ജോർജ് ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി എ.എസ്.വിനോദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ദിനൂപ്.പി.ജി, സെക്രട്ടറി കുര്യൻ ജോൺ, ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനാ ജോയിന്റ് സെക്രട്ടറി ആർ.ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കേന്ദ്രങ്ങളിലും സമാനമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP