Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കേരള മുസ്ലിം ജമാ അത്ത് യൂത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റായി നിസാർ ഒളവണ്ണയെ തിരഞ്ഞെടുത്തു; ഹാഫിസ് മുഹമ്മദ് സെക്രട്ടറി

കേരള മുസ്ലിം ജമാ അത്ത് യൂത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റായി നിസാർ ഒളവണ്ണയെ തിരഞ്ഞെടുത്തു; ഹാഫിസ് മുഹമ്മദ് സെക്രട്ടറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള മുസ്ലിം ജമാ അത്ത് യൂത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റായി നിസാർ ഒളവണ്ണ(കോഴിക്കോട്)യെയും സെക്രട്ടറിയായി ഹാഫിസ് മുഹമ്മദി(കണ്ണൂർ)നെയും തിരഞ്ഞെടുത്തു. എസ്.അബ്ദുൽ ജലീൽ(തിരുവനന്തപുരം) ആണ് ട്രഷറർ. 35 അംഗ സംസ്ഥാന കമ്മിറ്റിയും നിലവിൽവന്നു.

തിരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി. മുൻ പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ലഹരിയുപയോഗവും തീവ്രവാദ ചിന്താഗതികളും ശക്തിപ്പെടുന്ന ഇക്കാലത്ത് ജനങ്ങളെ നന്മയിലേക്കു നയിക്കാൻ മുസ്ലിം യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ആധ്യക്ഷ്യം വഹിച്ചു. പാളയം ഇമാം വി.പി.സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മാള അഷ്റഫ്, കെപിസിസി. സെക്രട്ടറി ബി.ആർ.എം. ഷഫീർ, മുഹമ്മദ് ബഷീർ ബാബു, കെ.എം.ഹാരിസ് കൊച്ചി, ബഷീർ തേനംമാക്കൽ കോട്ടയം, ഫസലുറഹ്മാൻ മലപ്പുറം, പി.സയ്യിദലി തുടങ്ങിയവർ സംസാരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP