Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടം തീരെ ചെറുതായി പോയി; 15 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി നൽകി താരമായി അപ്പൂപ്പൻ

പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടം തീരെ ചെറുതായി പോയി; 15 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി നൽകി താരമായി അപ്പൂപ്പൻ

സ്വന്തം ലേഖകൻ

തൃശൂർ: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടം തീരെ ചെറുതായതിനാൽ 15 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി നൽകി അപ്പൂപ്പൻ താരമായി. നാലു വയസ,്‌സുകാരൻ ശ്രീഹരിയുടെ 80 വയസ്സ് പിന്നിട്ട അപ്പൂപ്പനാണ് പേരക്കുട്ടിക്ക് പഠിക്കാനായി അങ്കണവാടിക്ക് സ്ഥലം വാങ്ങി നൽകിയത്. ഒരു വീടിനുള്ളിൽ ചെറിയൊരു മുറിയിൽ പ്രവർത്തിച്ച അങ്കനവാടിക്കാണ് ഇതോടെ സ്ഥലമായത് കെട്ടിടത്തിനുള്ള ഫണ്ടും അനുവദിച്ചു.

അങ്കണവാടി കണ്ട് സങ്കടം തോന്നിയ അപ്പൂപ്പൻ നമ്പനത്ത് രാഹുലനാണു നാട്ടിലെ കുട്ടികൾ ഒരു കാലത്തും മറക്കരുതാത്ത ഈ സമ്മാനം നൽകിയത്. അപ്പൂപ്പൻ നേരെ ബാങ്കിൽ പോയി ലോണെടുത്തു. ബാക്കി കയ്യിലുള്ളതും പെറുക്കിക്കൂട്ടി 3 സെന്റ് സ്ഥലം വാങ്ങി കോർപറേഷനു കൊടുത്തു. ആലുംവെട്ടുവഴി കൈരളി നഗറിലെ അങ്കണവാടിയാണ് ചെറിയ മുറിയിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടം പണിയാൻ കോർപറേഷൻ പ്ലാൻ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു. ഭൂമി ഇല്ലെന്നതായിരുന്നു തടസ്സം. സ്ഥലം കോർപറേഷനു രജിസ്റ്റർ ചെയ്തു നൽകി ആധാരം കൗൺസിലർ സുബി ബാബുവിനു രാഹുലൻ കൈമാറി.

Stories you may Like

മുൻപ് തൃശൂർവാളയാർ റൂട്ടിൽ ബസും ലോറിയും ഓടിച്ചിരുന്നയാളാണ് രാഹുലൻ. സ്വന്തമായും വാഹനങ്ങളുണ്ടായിരുന്നു. ഇപ്പോൾ പേരക്കുട്ടികളോടൊപ്പം അടിച്ചുപൊളിച്ചു ജീവിതം. അപ്പോൾ അവർക്കും എന്തെങ്കിലും കൊടുക്കേണ്ടേ? രാഹുലൻ ചോദിക്കുന്നു.

രാഹുലൻ അപ്പൂപ്പന് ഒരു സ്വകാര്യ സന്തോഷം കൂടിയുണ്ട്. സ്വന്തം വീടിനു തൊട്ടടുത്താണ് അങ്കണവാടിക്കു വാങ്ങി നൽകിയ സ്ഥലം. സ്വന്തം അങ്കണത്തിൽ നിന്നാൽ പേരക്കുട്ടി ഓടിക്കളിക്കുന്നതു കാണാലോ?!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP