Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കൽ നടപടി; ബിൽ ലോക്സഭ പാസാക്കി

പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കൽ നടപടി; ബിൽ ലോക്സഭ പാസാക്കി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്റംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനും എംപി. ഫണ്ട് രണ്ടുവർഷത്തേക്ക് നിർത്തിവെക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്സഭ ചൊവ്വാഴ്ച പാസാക്കി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത്.

ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് കോൺഗ്രസ് അംഗം ഡീൻ കുര്യാക്കോസ് തുടക്കമിട്ടു. ബില്ലിനെ പിന്തുണച്ചെങ്കിലും എംപി.മാരുടെ പ്രാദേശിക വികസന നിധി (എംപി. ലാഡ് ) മരവിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷഅംഗങ്ങൾ ആവശ്യപ്പെട്ടു. എംപി. ലാഡ് മരവിപ്പിച്ചത് താത്കാലികമായാണെന്നും അസാധാരണസാഹചര്യത്തിൽ അസാധാരണനടപടികൾ വേണ്ടിവരുമെന്നും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.

കേരളത്തിലെ 29 എംപി.മാരുടെ രണ്ടരവർഷത്തേക്കുള്ള ഫണ്ട് മരവിപ്പിച്ചതുവഴി 362 കോടി രൂപയുടെ വികസനപ്രവർത്തനമാണ് നിലച്ചതെന്ന് എ.എം. ആരിഫ് പറഞ്ഞു. കോവിഡ് പ്രതിരോധനടപടികളെ പൂർണമായും പിന്തുണയ്ക്കുമെങ്കിലും എംപി. ലാഡ് പുനഃസ്ഥാപിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. വമ്പൻ പാർലമെന്റ് മന്ദിരം കോടികൾ ചെലവിട്ട് നിർമ്മിക്കാനൊരുങ്ങുന്ന സർക്കാർ എംപി. ലാഡ് പിൻവലിച്ച നടപടി പിൻവലിക്കണമെന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു. എംപി. ലാഡ് നിർത്തിവെക്കുന്നത് 2019-20 വർഷത്തെ ഫണ്ടിന്റെ രണ്ടാംഘട്ടത്തിനുകൂടി ബാധകമാക്കിയത് ശരിയായില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ചർച്ചാവേളയിൽ സഭ നിയന്ത്രിച്ചിരുന്ന എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP