Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പാമ്പു പിടുത്തത്തിന് വനംവകുപ്പ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ 'സർപ്പ' മൊബൈൽ ആപ്ലിക്കഷൻ

പാമ്പു പിടുത്തത്തിന് വനംവകുപ്പ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ 'സർപ്പ' മൊബൈൽ ആപ്ലിക്കഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാമ്പു പിടുത്തത്തിന് വനംവകുപ്പ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വനംവകുപ്പിന്റെ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്കു മാത്രമേ ഇനി മുതൽ സംസ്ഥാനത്ത് പാമ്പുകളെ പിടികൂടാൻ അനുവാദം നൽകൂ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തിൽ മാർഗനിർദേശങ്ങൾ തയ്യാറാക്കി താത്പര്യമുള്ളവർക്ക് പരിശീലനം നൽകുന്നത്.

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുരക്ഷിതമായി വിട്ടയയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ അറിയിച്ചു.

Stories you may Like

പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ 'സർപ്പ' എന്ന മൊബൈൽ ആപ്‌ളിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. അംഗീകൃത പാമ്പുപിടിത്തക്കാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനുള്ള നടപടികളും വകുപ്പിന്റെ പരിഗണനയിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP