Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിയേയും ആറു മാസം പ്രായമായ കുഞ്ഞിനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; 51കാരന്റെ വെട്ടേറ്റ് അയൽവാസി മരിച്ചു; കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

യുവതിയേയും ആറു മാസം പ്രായമായ കുഞ്ഞിനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; 51കാരന്റെ വെട്ടേറ്റ് അയൽവാസി മരിച്ചു; കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

അടിമാലി: യുവതിയെയും കുഞ്ഞിനെയും ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച അയൽവാസി വെട്ടേറ്റു മരിച്ചു. കഴുത്തിന് വെട്ടേറ്റ യുവതിയെയും ആറ് മാസം പ്രായമായ കുഞ്ഞിനെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാങ്കുളം അൻപതാംമൈലിനു സമീപം ചിക്കണാംകുടി ആദിവാസി സങ്കേതത്തിലെ ലക്ഷ്മണൻ (54) ആണ് അയൽവാസിയുടെ വെട്ടേറ്റു മരിച്ചത്. പ്രതി ഇരുമ്പുപാലം പുല്ലാട്ടുമുഴിയിൽ ഇക്‌ബാൽ (51) ഒളിവിലാണ്.

ഇക്‌ബാലിന്റെ ഒപ്പം താമസിക്കുന്ന കുടി നിവാസി ലഷീദ(30)യെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ലക്ഷ്മണൻ മരിച്ചത്.
ഇന്നലെ രാവിലെ 11നാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഇക്‌ബാൽ ലഷീദയുമായുണ്ടായ വാക്കു തർക്കമാണ് കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്. ഇരുവരും തമ്മിലുള്ള വഴക്ക് മൂത്തപ്പോൾ ഇക്‌ബാൽ കുഞ്ഞിനെയും ലഷീദയെയും കൊല്ലുമെന്നു പറഞ്ഞ് വാക്കത്തി കൊണ്ട് ആക്രമിക്കാനൊരുങ്ങി. ഇതോടെ ലഷീദ സമീപത്ത് താമസിക്കുന്ന ലക്ഷ്മണന്റെ വീട്ടിലേക്ക് കുഞ്ഞുമായി ഓടി. പിറകെ എത്തിയ ഇക്‌ബാൽ അവിടെ വച്ച് ലഷീദയുടെ കഴുത്തിൽ വെട്ടി. നിലത്തുവീണ ലഷീദയിൽ നിന്ന് കുട്ടിയെ പിടിച്ചുവാങ്ങി.

ഇതു കണ്ട് തടസ്സം പിടിക്കാനെത്തിയ ലക്ഷ്മണനെ ഇക്‌ബാൽ വെട്ടി വീഴ്‌ത്തുകയായിരുന്നു. ലക്ഷ്മണൻ മരിച്ചെന്നു കണ്ട ഇക്‌ബാൽ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാർ ലഷീദയെ അടിമാലിയിലെ ആശുപത്രിയിലെത്തിച്ചു. ഭാര്യ മല്ലികയുടെ മുന്നിലാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച ലക്ഷ്മണനുമായി ഇക്‌ബാലിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായ ലക്ഷ്മണനും ഇക്‌ബാലും ഒരു മാസം മുൻപ് അബ്കാരി കേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്നു. ലക്ഷ്മണൻ ആണ് പ്രതിപ്പട്ടികയിൽ തന്റെ പേര് പറഞ്ഞുകൊടുത്തതെന്നാണ് ഇക്‌ബാൽ വിശ്വസിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പക കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന് മൂന്നാർ എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു.

മൂന്നാർ ഡിവൈഎസ്‌പി എം. രമേശ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. ഇതിനിടെ ഇക്‌ബാൽ ഫോണിൽ പൊലീസുമായി ബന്ധപ്പെട്ടു. മുൻവൈരാഗ്യം തീർത്തതാണെന്ന് ഇക്‌ബാൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ. ലക്ഷ്മണന്റെ മക്കൾ: വിജയൻ, വിജിമോൾ. മരുമക്കൾ: തങ്കച്ചൻ, സുധ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP