Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി പൊലീസിലേക്ക്; പെട്ടിമുടിയിൽ നിന്നും കളിക്കൂട്ടുകാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞ കുവി എത്തുക കെ 9 സ്‌ക്വാഡിലേക്ക്

ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി പൊലീസിലേക്ക്; പെട്ടിമുടിയിൽ നിന്നും കളിക്കൂട്ടുകാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞ കുവി എത്തുക കെ 9 സ്‌ക്വാഡിലേക്ക്

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: പെട്ടിമുടി ദുരന്തത്തിൽപ്പെട്ട കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെടുത്ത കുവി എന്ന വളർത്തുനായ സംസ്ഥാന പൊലീസിലേക്ക്. കെ 9 സ്‌ക്വാഡിലേക്ക് കുവിയെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുവിയെ ഏറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഡിജിപി ഓഫിസിൽ നിന്നു ജില്ലാ പൊലീസ് ആസ്ഥാനത്തേക്കു നിർദേശമെത്തി.

കുവിയെ ഏറ്റെടുക്കാൻ തയാറായി ജില്ലാ കെ 9 ഡോഗ് സ്‌ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫിസറുമായ അജിത് മാധവൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് കുവിക്ക് പൊലീസിലേക്കുള്ള അവസരം ഒരുങ്ങിയത്. കുവിയുടെ ആരോഗ്യപരമായ കാര്യങ്ങൾ വിദഗ്ധ വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കും. അപകടം നടന്ന് എട്ട് ദിവസം കഴിഞ്ഞാണു പെട്ടിമുടി പുഴയിൽ നിന്നു 2 വയസ്സുകാരി ധനുഷ്‌കയുടെ മൃതദേഹം കുവി കണ്ടെടുത്തത്.

കുവിയെ ഏറ്റെടുക്കാൻ തയാറായി ജില്ലാ കെ 9 ഡോഗ് സ്‌ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫിസറുമായ അജിത് മാധവൻ താൽപര്യം പ്രകടിപ്പിച്ചു ജില്ലാ കലക്ടറെയും ജനപ്രതിനിധികളെയും പ്രദേശവാസികളെയും സമീപിച്ചിരുന്നു. ഇതോടെയാണ് കുവിയെ കെ 9 സ്‌ക്വാഡിൽ എടുക്കാമെന്ന ആലോചനയുണ്ടായത്.

ഗർഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
മൂന്നാർ: ഇന്നലെ നടത്തിയ തിരച്ചിലിൽ പെട്ടിമുടിയിൽ നിന്നും ഒരു ഗർഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കൗശിക (15), ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. മുത്തുലക്ഷ്മി ഗർഭിണിയായിരുന്നു. 2 മൃതദേഹങ്ങൾ കണ്ടെത്തിയ ഭൂതക്കുഴി ഭാഗത്തു തിരച്ചിൽ സംഘം പുലിയുടെ മുന്നിൽപെട്ടത് ആശങ്കയ്ക്കിടയാക്കി. തിരച്ചിൽ കാട്ടിനുള്ളിലേക്കു കടന്നതോടെ വന്യമൃഗ ഭീഷണി രൂക്ഷമാവുകയാണ്.

ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 65 ആയി. 5 പേരെ ഇനിയും കണ്ടെത്താനുണ്ട്. ലയങ്ങൾ നിന്നിടത്ത് റഡാറിന്റെ സഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്. മൂന്നാർ പഞ്ചായത്തിന്റെ എമർജൻസി റെസ്പോൺസ് ടീമും നാട്ടുകാരും കാട്ടിനുള്ളിലെ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. കണ്ടെത്താനുള്ള 5 പേർക്കായി തിരച്ചിൽ ഇന്നും തുടരും. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ഇന്നലെ പെട്ടിമുടി സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP