Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സ്വാതന്ത്ര്യദിനം കേരളം ആഘോഷിച്ചതും കോവിഡ് മാനദണ്ഡം പാലിച്ച്; തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിരീക്ഷണത്തിൽ ആയതിനാൽ പതാക ഉയർത്തി മന്ത്രി കടകംപള്ളി

സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സ്വാതന്ത്ര്യദിനം കേരളം ആഘോഷിച്ചതും കോവിഡ് മാനദണ്ഡം പാലിച്ച്; തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിരീക്ഷണത്തിൽ ആയതിനാൽ പതാക ഉയർത്തി മന്ത്രി കടകംപള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സ്വാതന്ത്ര്യദിനാഘോഷം. വിവിധ ജില്ലകളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി.

സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവിഡ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു. അതിജീവിക്കാനുള്ള പോരാട്ടമാണ് നാം നടക്കുന്നതെന്നും കൂടുതൽ ജാഗരൂകരാകണമെന്നും കടകംപള്ളി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.

പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ കൃഷ്ണൻ കുട്ടി, കണ്ണൂരിൽ കളക്ടർ ടി വി സുഭാഷ്, പത്തനംതിട്ടയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, തൃശൂരിൽ കളക്ടർ എസ് ഷാനവാസ്, കാസർകോട് മന്ത്രി ഇ ചന്ദ്രശേഖരൻ, ഇടുക്കിയിൽ മന്ത്രി എം എം മണി, വയനാട്ടിൽ കളക്ടർ അദീല അബ്ദുല്ല, കോട്ടയത്ത് മന്ത്രി പി തിലോത്തമൻ, ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്, കൊല്ലത്ത് വനം മന്ത്രി കെ രാജു, എറണാകുളത്ത് ജില്ലാ കളക്റ്റർ എസ് സുഹാസ്, മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടർ ഒ ഹംസ എന്നിവർ പതാക ഉയർത്തി. കോഴിക്കോട് വിക്രം മൈതാനിയിൽ നടന്ന സ്വാതന്ത്രദിന പരേഡിൽ എഡിഎം റോഷ്നി നാരായണൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP