Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാമ്പുകൾ വീടുകളിലേക്ക് ഒഴുകി എത്തുന്നു; വീടിന്റെ ഭാഗങ്ങളും കിണറുകളും ഇടിഞ്ഞ് താഴുന്നു; വെള്ളം ഇറങ്ങിയിട്ടും കുട്ടനാട്ടുകാരുടെ ദുരിതം തീരുന്നില്ല

പാമ്പുകൾ വീടുകളിലേക്ക് ഒഴുകി എത്തുന്നു; വീടിന്റെ ഭാഗങ്ങളും കിണറുകളും ഇടിഞ്ഞ് താഴുന്നു; വെള്ളം ഇറങ്ങിയിട്ടും കുട്ടനാട്ടുകാരുടെ ദുരിതം തീരുന്നില്ല

സ്വന്തം ലേഖകൻ

കുട്ടനാട്: വെള്ളപ്പൊക്കം മാറിയിട്ടും കുട്ടനാട്ടുകാരുടെ ദുരിതത്തിന് അറുതിയായില്ല. കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ പാമ്പുകളാണ് ഇപ്പോൾ കുട്ടനാട്ടുകാർക്ക് പേടി സ്വപ്‌നമായി മാറിയിരിക്കുന്നത്. പെരുമ്പാമ്പ് വിഷപ്പാമ്പുകളായ മൂർഖൻ, അണലി തുടങ്ങിയ ഇനങ്ങളും കുട്ടനാട്ടിൽ വ്യാപകമാണ്. ഇഅതിനു പുറമേ വീടിന്റെ ഭാരങ്ങളും കിണറുകളും ഇടിഞ്ഞു താഴുന്ന സ്ഥിതി വിശേഷവും കുട്ടനാട്ടുകാരെ ഭയപ്പെടുത്തുകയാണ്.

കഴിഞ്ഞ ദിവസം കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മിത്രക്കരി സ്രാമ്പിക്കൽ വട്ടച്ചിറ ജോജിയുടെ വീട്ടിലെ കോഴിക്കൂട്ടിൽനിന്ന് 8 അടി നീളവും നാൽപതോളം കിലോ തൂക്കവും വരുന്ന പെരുമ്പാമ്പിനെയാണു പിടികൂടിയത്. 3 ദിവസമായി കോഴിക്കൂട്ടിൽ കുടുങ്ങിയ പാമ്പ് രണ്ട് കോഴികളെ തിന്നു. റാന്നി ഫോറസ്റ്റ് ഓഫിസിൽനിന്ന് ആളെത്തിയാണു പാമ്പിനെ പിടികൂടിയത്. അടുത്തിടെ രാമങ്കരിയിൽ യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവവും ഉണ്ടായി. വെള്ളപ്പൊക്ക ശേഷം ബന്ധുവീടുകളിലും ക്യാംപുകളിലും കഴിയുന്നവർ തിരികെ വീട്ടിലെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു.

ജലനിരപ്പ് താഴ്ന്നു തുടങ്ങിയപ്പോൾ വീടുകൾ തകരുകയും വിണ്ടുകീറുകയും ചെയ്യുന്നതിനു പുറമേ കിണറുകളും താഴുന്നു. തായങ്കരി കളത്തിൽ ഗർവാസീസ് മാത്യുവിന്റെ വീട്ടിലെ കിണർ അരയടി ചരിഞ്ഞു. ഇത്തരത്തിൽ ഒട്ടേറെ സംഭവങ്ങൾ പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം തലവടി പഞ്ചായത്ത് കോടമ്പനാടി മാരാവീട്ടിൽ കുഞ്ഞുമോന്റെ വീടിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണിരുന്നു. എടത്വ കോയിൽമുക്ക് മുപ്പത്തഞ്ചിൽചിറ എംപി.നടരാജൻ റീബിൽഡ് കേരള പദ്ധതി പ്രകാരം വീട് പുനർ നിർമ്മിക്കാൻ ഇറക്കിയ സാധനങ്ങൾ ഒഴുകിപ്പോയി.

2018ലെ പ്രളയസമയത്ത് കുട്ടനാട്ടിൽ ഒട്ടേറെ വീടുകളാണ് പൂർണമായും ഭാഗികമായും തകർന്നത്. അന്ന് അറ്റകുറ്റപ്പണി നടത്തിയ വീടുകൾക്കു വരെ നഷ്ടമുണ്ടായി. മഴയിലും കാറ്റിലുംപെട്ട് ചെറുതന പഞ്ചായത്ത് പോച്ച ഭാഗത്ത് 3 വീടുകൾക്കു മുകളിൽ മരം വീണിരുന്നു. വെള്ളം കയറിയ വീടുകൾക്ക് 10000 രൂപ നഷ്ടപരിഹാരമായി കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് അനുവദിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നു പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP