Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർ വിമാനാപകടം; എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാന്തതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

കരിപ്പൂർ വിമാനാപകടം; എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാന്തതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. തകർന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് ഉപഗ്രഹങ്ങളിലെ ക്യാമറകൾ പകർത്തിയിരിക്കുന്നത്. ദുരന്തത്തിനു ശേഷം പകർത്തിയ ചിത്രങ്ങളിൽ റൺവേയിൽ നിന്ന് മീറ്ററുകളോളം അകലെയാണ് വിമാനം കിടക്കുന്നത്. നീല ടാർപ്പ് കൊണ്ട് പൊതിഞ്ഞ ബോയിങ് 737 നെയാണ് കാണിക്കുന്നത്.

വിമാനത്തിന്റെ മുൻഭാഗം ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്ന് ഏറെ അകലെയാണ്. ചൊവ്വാഴ്ച രാവിലെ ബഹിരാകാശ സ്ഥാപനമായ മാക്‌സർ ടെക്‌നോളജീസിനാണ് ഈ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് 7 ന് ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്‌പ്രസ് 1344 വിമാനം ലാൻഡിങ്ങിനിടെ തകർന്നു രണ്ടായി പിളരുകയായിരുന്നു.
സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനാൽ മോശം കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നതിനായി വിമാനം പൂർണമായും മൂടിയിരിക്കുന്നു.

വിമാനത്തിന് പുറമെ രണ്ട് ക്രെയിനുകൾ, ഒരു ട്രക്ക്, മറ്റ് വാഹനങ്ങൾ എന്നിവ ക്രാഷ് സൈറ്റിന് സമീപം കാണപ്പെടുന്നുണ്ട്. ദുരന്തത്തിൽ പൈലറ്റ് ക്യാപ്റ്റൻ ദീപക് സതേ, കോ-പൈലറ്റ് അഖിലേഷ് കുമാർ ശർമ എന്നിവരുൾപ്പെടെ 18 പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് നേരത്തെ തന്നെ കണ്ടെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP