Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച നാലു പേർ കൂടി കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു; മരിച്ചവരിൽ ഒരാൾ കോവിഡ് മുക്തനും; മഹാമാരി കൂടുതൽ ജീവനെടുക്കുമ്പോൾ

കെവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച നാലു പേർ കൂടി കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു; മരിച്ചവരിൽ ഒരാൾ കോവിഡ് മുക്തനും; മഹാമാരി കൂടുതൽ ജീവനെടുക്കുമ്പോൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: കെവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച നാലു പേർ കൂടി ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഒരാൾ കോവിഡ് മുക്തനായയാളാണ്. കോഴിക്കോട് സ്വദേശി അബ്ദുള്ള ബാഫഖി (68) ആണ് കോവിഡ് മുക്തനായ ശേഷം മരിച്ചത്. വൃക്ക രോഗിയായ ഇദ്ദേഹം ചികിത്സയിലിരിക്കേയാണ് മരണം. മുസ്ലിം ലീഗ് സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ സഹോദരിപുത്രനാണ് അബ്ദുള്ള ബാഫഖി.

വയനാട് നെല്ലിയമ്പം സ്വദേശി മൈതാനിക്കുന്നം അവറാൻ (65) ആണ് മരണമടഞ്ഞ മറ്റൊരാൾ. ശ്വാസകോശ അർബുദ രോഗിയായ അവറാൻ ചികിത്സയിലിരിക്കേയാണ് മരണം.

ഒളവണ്ണ സ്വദേശി ഗിരിഷ് ആണ് മരിച്ച മൂന്നാമൻ. കരൾ രോഗബാധിതനായിരുന്നു ഇദ്ദേഹം. മലപ്പുറം സ്വദേശി ചീക്കോട് പറങ്ങോടൻ ആണ് മരിച്ച നാലാമത്തെയാൾ. പാമ്പ് കടിയേറ്റ് ചികിത്സയിലരിക്കേയാണ് കോവിഡ് ബാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP