Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചിങ്ങം മുതൽ ദർശനം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശ്രീകോവിലിനടുത്തെത്തി തൊഴാം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചിങ്ങം മുതൽ ദർശനം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശ്രീകോവിലിനടുത്തെത്തി തൊഴാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നായ ഈ മാസം 17 മുതൽ ഭക്തർക്കു പ്രവേശനം. ശബരിമലയിൽ ഈ തീരുമാനം ബാധകമല്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക്. ശ്രീകോവിലിനടുത്തെത്തി തൊഴാം. ഒരു സമയം അഞ്ച് പേർക്ക് മാത്രമായിരിക്കും പ്രവേശനം. ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം.

പത്ത് വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർ, ഗർഭിണികൾ, രോഗബാധിതർ എന്നിവർക്കു പ്രവേശനമില്ല. രാവിലെ 6നു മുൻപും വൈകിട്ട് 6.30 മുതൽ 7.00 വരെയും പ്രവേശനമില്ല. ദീപാരാധന സമയത്ത് തിരക്ക് ഒഴിവാക്കാനാണ് വൈകിട്ട് 6.30 മുതൽ 7.00 വരെ നിയന്ത്രണം. ഈ സമയം പുറത്തുനിന്നു ദർശനം നടത്താം. മാസ്‌ക് ധരിക്കണം. പരസ്പരം 6 അടി അകലം പാലിക്കുകയും വേണം.

Stories you may Like

എത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്താനും തീരുമാനമായി. വഴിപാടു നടത്താം. ശ്രീകോവിലിൽ നിന്നു നേരിട്ടു പ്രസാദ വിതരണമില്ല, പ്രത്യേക കൗണ്ടർ വഴി മാത്രമായിരിക്കും പ്രസാദം വിതരണം ചെയ്യുക. അന്നദാനവും ബലിതർപ്പണവുമില്ല. ക്ഷേത്രക്കുളത്തിൽ കുളിക്കാനോ കൈകാലുകൾ കഴുകാനോ അനുവദിക്കില്ല. അതേസമയം ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP