Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മണ്ണിനടിയിൽ മൂടിപ്പോയ പൊന്നുമകളെ അമ്മ തിരിച്ചറിഞ്ഞത് കമ്മൽ കണ്ട്; മകളേയും മരുമകനെയും കണ്ടെത്തിയെങ്കിലും കൊച്ചുമക്കൾക്കായുള്ള കാത്തിരിപ്പിൽ രാമറും വിജയ ലക്ഷ്മിയും

മണ്ണിനടിയിൽ മൂടിപ്പോയ പൊന്നുമകളെ അമ്മ തിരിച്ചറിഞ്ഞത് കമ്മൽ കണ്ട്; മകളേയും മരുമകനെയും കണ്ടെത്തിയെങ്കിലും കൊച്ചുമക്കൾക്കായുള്ള കാത്തിരിപ്പിൽ രാമറും വിജയ ലക്ഷ്മിയും

സ്വന്തം ലേഖകൻ

മൂന്നാർ: മണ്ണിനടിയിൽ ദിവസങ്ങൾ കിടന്നപ്പോൾ തിരിച്ചറിയാനാവാത്ത വിധം വികൃതമായി മാറിയിരുന്നു തോട്ടംതൊഴിലാളിയായ രാമറിന്റെ മകൾ രേഖ(27) യുടെ മൃതദേഹം. അതിനാൽ തന്നെ പിതാവ് രാമറിന് മകളുടെ ശരീരം കണ്ടിട്ടും മനസ്സിലായില്ല. ഒടുവിൽ മകളുടെ കണ്ട് അമ്മ വിജയലക്ഷ്മിയാണ് മകളുടെ ശരീരം തിരിച്ചറിഞ്ഞത്. രേഖ(27) യുടെയും ഭർത്താവ് ഭാരതിരാജ(30) യുടെയും മൃതദേഹങ്ങളാണ് ചൊവ്വാഴ്ച പുഴയോരത്തടിഞ്ഞ മണ്ണിനടിയിൽനിന്ന് കണ്ടെത്തിയത്.

മകളേയും മരുമകനെയും കണ്ടെത്തിയെങ്കിലും കൊച്ചുമക്കൾക്കായുള്ള കാത്തിരിപ്പിലാണ് രാമറും വിജയ ലക്ഷ്മിയും. രണ്ട് കൊച്ചുമക്കളെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തമുണ്ടായ അന്നുമുതൽ രാമർ, പ്രദേശത്തുണ്ട്. ഓരോ മൃതദേഹങ്ങൾ കണ്ടെത്തുമ്പോഴും ഈ വയോധികൻ ഓടിയെത്തുമായിരുന്നു. കണ്ടെത്തിയവരിൽ തന്റെ മകളും ഭർത്താവും കുഞ്ഞുങ്ങളുമുണ്ടോയെന്ന് നോക്കിയശേഷം മടങ്ങും. തിങ്കളാഴ്ച വൈകീട്ടാണ് മരുമകൻ ഭാരതിരാജയുടെ മൃതദേഹം ഗ്രോവൽ ബാങ്കിനു സമീപത്തുനിന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

Stories you may Like

ചൊവ്വാഴ്ച രാവിലെയാണ് മകൾ രേഖയുടെ മൃതദേഹം മണ്ണിനടിയിൽനിന്ന് കണ്ടെത്തി പെട്ടിമുടിയിലെത്തിച്ചത്. കാണാതായി അഞ്ചുദിവസമായതിനാൽ വികൃതമായ മകളെ തിരിച്ചറിയാൻ സ്ഥലത്തെത്തിയ രാമറിന് കഴിഞ്ഞില്ല. പിന്നീട്, അമ്മ വിജയലക്ഷ്മിയെ പൊലീസ് പോസ്റ്റുമോർട്ടം നടത്തുന്ന ആശുപത്രിയിലെത്തിച്ചു. മുഖംകണ്ട് തിരിച്ചറിയാൻ കഴിയാഞ്ഞ്, അണിഞ്ഞിരിന്ന കമ്മൽകണ്ടാണ് ആ അമ്മ മകളെ തിരിച്ചറിഞ്ഞത്. നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ രേഖയുടെ ശവസംസ്‌കാരം നടത്തി. വനം വകുപ്പിലെ താത്കാലിക ജീവനക്കാരിയായിരുന്നു രേഖ. കൊച്ചുമക്കൾക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് രാമറും വിജയലക്ഷ്മിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP