Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ചാർജ് ചെയ്യാൻവെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; യുവതിയും രണ്ട് മക്കളും വെന്ത് മരിച്ചു

ചാർജ് ചെയ്യാൻവെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; യുവതിയും രണ്ട് മക്കളും വെന്ത് മരിച്ചു

സ്വന്തം ലേഖകൻ

ചെന്നൈ: ചാർജ് ചെയ്യാൻ ഇട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അമ്മയും രണ്ടു കുട്ടികളും വെന്തു മരിച്ചു. ചെന്നൈയിലെ കരൂർ ജില്ലയിൽ റായന്നൂരിലെ മുത്തുലക്ഷ്മി (29), രക്ഷിത് (നാല്), ദീക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിന് തീ പിടിച്ചായിരുന്നു അപകടം.

ഞായറാഴ്ച രാത്രി ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സമീപത്തെ സോഫയ്ക്ക് തീപിടിക്കുകയും തുടർന്ന് വീട്ടിലെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരുകയുമായിരുന്നു എന്നാണ് കരുതുന്നത്. നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി കതക് തകർത്ത് വീടിനുള്ളിൽ കടന്നെങ്കിലും മുത്തുലക്ഷ്മി മരിച്ചിരുന്നു. കുട്ടികൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആണ് മരിച്ചത്. മൊബൈൽ ഫോണിൽ പൂർണമായി ചാർജ് കയറിയതിനുശേഷവും സ്വിച്ച് ഓണായിത്തന്നെ കിടന്നത് പൊട്ടിത്തെറിക്ക് കാരണമായെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

മുത്തുലക്ഷ്മിയുടെ ഭർത്താവ് ബാലകൃഷ്ണൻ മാസങ്ങളോളമായി ഇവരോടൊപ്പമില്ലെന്ന് പരിസരവാസികൾ പറഞ്ഞു. വീട് നിർമ്മാണത്തിന് വാങ്ങിയ പണം കൊടുത്തുതീർക്കാൻ കഴിയാത്തതിനാലാണ് മാറിനിൽക്കുന്നതെന്നാണ് സൂചന. മുത്തുലക്ഷ്മിയുടെ അമ്മയും അച്ഛനും ഇവരോടൊപ്പം താമസിച്ചിരുന്നു. എന്നാൽ, ലോക്ഡൗണിനെ തുടർന്ന് മാതാപിതാക്കൾ അവരുടെ സ്വന്തം വീട്ടിലേക്ക് പോയി. എതാനും ആഴ്ചകളായി മുത്തുലക്ഷ്മിയും കുട്ടികളും മാത്രമാണിവിടെ താമസിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP