Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ശബരിമല ദർശനത്തിന് കോവിഡ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നവംബർ 16ന് തുടങ്ങുന്ന മണ്ഡലകാല തീർത്ഥാടനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള കർശന നിയന്ത്രണങ്ങൾക്ക് നടുവിൽ: ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രം

ശബരിമല ദർശനത്തിന് കോവിഡ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നവംബർ 16ന് തുടങ്ങുന്ന മണ്ഡലകാല തീർത്ഥാടനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള കർശന നിയന്ത്രണങ്ങൾക്ക് നടുവിൽ: ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല ദർശനത്തിന് കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. നവംബർ 16നു തുടങ്ങുന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ദർശനം കർശനമായി നിയന്ത്രിച്ചാവും തീർത്ഥാടനം നടത്തുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ വഴി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടനം പൂർണ തോതിൽ നടത്തുന്നതിനു പരിമിതികളുണ്ടെന്നു യോഗം വിലയിരുത്തി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന തീർത്ഥാടകരെ ഓൺലൈൻ റജിസ്‌ട്രേഷനിലൂടെ വെർച്വൽ ക്യൂ സംവിധാനത്തിൽ ഉൾപ്പെടുത്തി തിരക്കില്ലാതെ ദർശത്തിന് എത്തിക്കുന്ന തരത്തിൽ ക്രമീകരണം ഒരുക്കും.

Stories you may Like

നവംബർ 16നാണ് ഇത്തവണത്തെ മണ്ഡലകാലം തുടങ്ങുന്നത്. സാധാരണ മണ്ഡലകാലം തുടങ്ങിയാൽ ദിവസവും ലക്ഷക്കണക്കിന് ഭക്തരാണ് കേരളത്തിന് അകത്തും പുറത്തു നിന്നും മല ചവിട്ടുന്നത്. എന്നാൽ ഇത്തവണ കോവിഡ് സാഹചര്യം പരിഗണിച്ച് ദർശനത്തിന് കർഡശന നിയന്ത്രണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP