Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലപ്പത്ത് ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ഇതുവരെ മലപ്പുറത്ത് മാത്രം മരിച്ചത് 18പേർ; ഇന്ന് മരിച്ച ഖാദർ കുട്ടിയുടെ ബന്ധുക്കളായ ഒൻപത് പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

മലപ്പത്ത് ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ഇതുവരെ മലപ്പുറത്ത് മാത്രം മരിച്ചത് 18പേർ; ഇന്ന് മരിച്ച ഖാദർ കുട്ടിയുടെ ബന്ധുക്കളായ ഒൻപത് പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടിയാണ് (71) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി.

പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടിയിരുന്ന ഖാദർ കുട്ടിയെ ഓഗസ്റ്റ് ഒന്നിനാണ് ചുമയും ശ്വാസംമുട്ടുമായി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രോഗിയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, സെപ്സിസ് എന്നിവ കണ്ടെത്തിയതോടെ നോൺ ഇൻവേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി പ്രോട്ടോകോൾ പ്രകാരം ചികിത്സ നൽകി.

രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന്സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ടോസിലിസുമാബ്, റംഡസവിർ എന്നിവ നൽകി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 9ന് രാവിലെ 10ന് മരണത്തിന് കീഴടങ്ങി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഒൻപത് പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്.

ഇന്നലെ മാത്രം മലപ്പുറം ജില്ലയിൽ 114 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 100 പേർക്കായിരുന്നു. ഇതിൽ ഉറവിടമറിയാതെ 11 പേർക്കും രോഗബാധയഒണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP