Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഴിവുവന്ന രാജ്യസഭാ സീറ്റ്; എം വി ശ്രേയാംസ്‌കുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും

ഒഴിവുവന്ന രാജ്യസഭാ സീറ്റ്; എം വി ശ്രേയാംസ്‌കുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് എം വി ശ്രേയാംസ്‌കുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. എംപി.വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് പാർട്ടിക്കു തന്നെ നൽകാൻ സിപിഎം തീരുമാനിക്കുക ആയിരുന്നു. സീറ്റ് ലോക്താന്ത്രിക് ജനതാദളിനു (എൽജെഡി) നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ശുപാർശ ചെയ്തു. ഇന്നു ചേരുന്ന എൽഡിഎഫ് യോഗം ഇക്കാര്യം ഔപചാരികമായി അംഗീകരിക്കും.

എംപി.വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് പാർട്ടിക്കു തന്നെ നൽകണമെന്നു മുന്നണി നേതൃത്വത്തോടു എൽജെഡി ആവശ്യപ്പെട്ടിരുന്നു. ഏതാനും ദിവസം മുൻപു നടന്ന ചർച്ചയിൽ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.

ഇന്നു മൂന്നുമണിക്കു വിളിച്ചിരിക്കുന്ന എൽഡിഎഫ് യോഗത്തിൽ മറ്റു ഘടകകക്ഷികളുടെ കൂടി അഭിപ്രായം തേടി തീരുമാനം അന്തിമമാക്കും. 24നാണ് ഉപതിരഞ്ഞെടുപ്പ്. കോവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്തു എൽഡിഎഫിലെ ഓരോ കക്ഷിയിൽ നിന്നും ഓരോരുത്തരോ പരമാവധി രണ്ടുപേരോ മാത്രമേ യോഗത്തിൽ പങ്കെടുക്കാവൂ എന്നു നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളും ചർച്ച ചെയ്യും. സർക്കാരിനെ ബാധിച്ച വിവാദങ്ങൾ എൽഡിഎഫ് ചർച്ചയിൽ നിന്ന് ഒഴിവാക്കാനാണു സിപിഎം ആഗ്രഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP