Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

കരിപ്പൂർ വിമാനാപകടം; ഹൈൽപ് ലൈനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും എയർ ഇന്ത്യയും

കരിപ്പൂർ വിമാനാപകടം; ഹൈൽപ് ലൈനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും എയർ ഇന്ത്യയും

സ്വന്തം ലേഖകൻ

ദുബായ്: കരിപ്പൂർ വിമാനാപകടവുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും എയർ ഇന്ത്യയും ഹൈൽപ് ലൈൻ ആരംഭിച്ചു. ദുബായിൽ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കൾ എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

എയർ ഇന്ത്യ ഹെൽപ് ലൈൻ 06 597 0303
കോഴിക്കോട് വിമാന അപകടത്തെ തുടർന്ന് ഷാർജ എയർ ഇന്ത്യാ ഓഫീസിൽ ഹെൽപ് ലൈൻ തുറന്നു. നമ്പർ 06 597 0303 (നാല് ലൈനുകൾ). യാത്രക്കാരുടെ പേര് നൽകിയാൽ ഇവരെക്കുറിച്ച് അന്വേഷിച്ച് വിവരം കൈമാറുമെന്ന് പ്രതിനിധി പറഞ്ഞു. ഇതിനകം ഒട്ടേറെ പേർ എയർ ഇന്ത്യാ ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്. വന്ദേഭാരത് മിഷൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലെ െഎഎക്‌സ് 1344 നമ്പർ വിമാനമാണ് ഇന്ന് പ്രാദേശിക സമയം ഏഴരയോടെ അപകടത്തിൽപ്പെട്ടത്.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP