Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

വിമാനത്താവളത്തിൽ വൈകി എത്തിയത് ഭാഗ്യമായി; വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ട അഫ്‌സലിന് രക്ഷയായത് കാലാവധി തീർന്ന വിസ

വിമാനത്താവളത്തിൽ വൈകി എത്തിയത് ഭാഗ്യമായി; വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ട അഫ്‌സലിന് രക്ഷയായത് കാലാവധി തീർന്ന വിസ

സ്വന്തം ലേഖകൻ

കണ്ണൂർ: ദുബായിൽ നിന്നും കരിപ്പൂർ വിമാനം പറന്നുയർന്നപ്പോൾ ആകെ സങ്കടത്തിലായിരുന്നു മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്‌സൽ എന്ന 27കാരൻ. വിവാഹത്തിനായി നാട്ടിലെത്താൻ കാത്തിരിക്കവെയാണ് ആ ദിവസം വന്ന് ചേർന്നതും വിമാനത്താവളത്തിലെത്തിയതും. എന്നാൽ വൈകി എത്തിയതിനെ തുടർന്ന് അഫ്‌സലിന് വിമാനത്തിൽ കയറാനായില്ല. ആദ്യം ഒന്ന് ഉറക്കെ കരയാനുള്ള സങ്കടമായിരുന്നെങ്കിലും ഇപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ.

വീസ കാലാവധി തീർന്നതാണ് അഫ്‌സലിന് തുണയായത്. വിസാ കാലാവധി തീർന്ന വിവരം ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അഫ്‌സൽ അറിയുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ എടുക്കാനായി താമസ സ്ഥലത്തു പോയി തിരിച്ചെത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടു.

Stories you may Like

ഒരു വർഷം മുൻപാണ് അബുദാബിയിൽ ജോലിക്കു പോയത്. കാഞ്ഞങ്ങാട് സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹത്തിനായി നാട്ടിൽ വരാനിരുന്നതാണ്. കരിപ്പൂരിൽ അപകട വിവരം അറിഞ്ഞയുടനെ ബന്ധുക്കൾ അഫ്‌സലിനെ ഫോണിൽ ബന്ധപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP