Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലാവസ്ഥ മോശമാകുന്ന സാഹചര്യമുണ്ടായാൽ മറ്റൊരു വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിടുകയാണ് പതിവ്;. എന്നിട്ടും എന്തുകൊണ്ട് ഇറക്കാൻ ശ്രമിച്ചു എന്നത് അറിയണം: വി മുരളീധരൻ

കാലാവസ്ഥ മോശമാകുന്ന സാഹചര്യമുണ്ടായാൽ മറ്റൊരു വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിടുകയാണ് പതിവ്;. എന്നിട്ടും എന്തുകൊണ്ട് ഇറക്കാൻ ശ്രമിച്ചു എന്നത് അറിയണം: വി മുരളീധരൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം ഒരു ടേബിൾ ടോപ് വിമാനത്താവളമായതാണ് ഇത്ര വലയി അപകടമുണ്ടാക്കിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മംഗലാപുരത്തുണ്ടായതിനു സമാനമായ സാഹചര്യമാണ് ഇവിടെയും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

റൺവേ ഉയരത്തിൽ നിൽക്കുകയും റൺവേ കഴിഞ്ഞുള്ള പ്രദേശം താണു കിടക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഹാർഡ് ലാൻഡിങ് ഇത്രവലിയ അപകടമുണ്ടാക്കിയത്. വിമാനം റൺവേയിൽനിന്ന് തെന്നി മുന്നോട്ട് പോയെന്നാണ് അറിഞ്ഞത്. മതിലു കഴിഞ്ഞ് താഴേയ്ക്ക് മൂക്കുകുത്തി വീണതിനാലാണ് മുൻഭാഗം പിളർന്ന് ക്യാബിന്റെ ഭാഗം തകരാറിലായത്.

മഴക്കാലത്ത് ടേബിൾ ടോപ് വിമാനത്താവളങ്ങളിലുണ്ടാകുന്ന ഗൗരവമായ സാഹചര്യമാണ് ഇത്. കോഴിക്കോട് വിമാനത്താവളത്തിൽ മഴക്കാലത്ത് ഇറങ്ങിക്കഴിഞ്ഞാൽ ഇറങ്ങി എന്നു പറയാവുന്ന അവസ്ഥയാണ് തനിക്കു നേരത്തെ ഉണ്ടായിട്ടുള്ളത്.

ഓരോ തവണയും പൈലറ്റ് ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ആശങ്കയുണ്ടാകാറുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യമുണ്ടായാൽ മറ്റൊരു വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിടുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഇറക്കാൻ ശ്രമിച്ചു എന്നത് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുഃഖവും നടുക്കവും: കെ.സുരേന്ദ്രൻ

കരിപ്പൂരിൽ രാജ്യത്തെ ഞെട്ടിച്ച വിമാനാപകടത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. കേരളത്തിൽ ഒരു ദിവസം രണ്ട് വലിയ അപകടങ്ങളാണുണ്ടായത്.

ഇടുക്കിയിലെ രാജമല സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച കരിപ്പൂർ ദുരന്തം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP