Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് രോഗികൾക്ക് ഹോമിയോ ചികിത്സ; അനുമതി തേടി സുപ്രീംകോടതിയിൽ ഹർജി

കോവിഡ് രോഗികൾക്ക് ഹോമിയോ ചികിത്സ; അനുമതി തേടി സുപ്രീംകോടതിയിൽ ഹർജി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് രോഗികൾക്ക് ഹോമിയോ ചികിത്സ നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. ഗുരുതരമല്ലാത്ത രോഗമുള്ളവരെ ചികിത്സിക്കാനും ഗുരുതര രോഗികൾക്ക് അലോപ്പതിക്കൊപ്പം ഹോമിയോമരുന്നുകൂടി നൽകാനും അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡോ. രവി എം. നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

പാർശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ എത്രയും വേഗം ആരംഭിക്കാൻ നിർദ്ദേശം നൽകണമെന്നാണ് ഡോ. രവി എം. നായർ നൽകിയ ഹർജിയിലെ മുഖ്യ ആവശ്യം. കോവിഡ് മഹാമാരി വളരെയധികം വ്യാപിച്ച ഇറ്റലിയിൽ ഹോമിയോചികിത്സ ഫലംകണ്ടതിന്റെ അവകാശവാദങ്ങളുടെ റിപ്പോർട്ടുകളും അഡ്വ. സുവിദത്ത് സുന്ദരം വഴി ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP