Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഫേസ്‌ബുക്കിലൂടെ പരിചയപ്പെടയാൾ സൗഹൃദ വിരുന്നിനെത്തി മൊബൈൽ ഫോണുമായി മുങ്ങി; കയ്യോടെ പൊക്കി പൊലീസ്

ഫേസ്‌ബുക്കിലൂടെ പരിചയപ്പെടയാൾ സൗഹൃദ വിരുന്നിനെത്തി മൊബൈൽ ഫോണുമായി മുങ്ങി; കയ്യോടെ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ

കാളികാവ്: ഫേസ്‌ബുക്ക് സുഹൃത്ത് സൗഹൃദ വിരുന്നിനെത്തിയ ശേഷം മൊബൈൽ ഫോണുമായി മുങ്ങി. കൊണ്ടോട്ടി നെടിയിരുപ്പിലെ ഒരു മുസ്ലിയാർക്കാണ് എട്ടിന്റെ പണി കിട്ടിയത്. മമ്പാട്ടുമൂല സ്വദേശിയായ യുവാവ്, മണ്ണാർക്കാട്ടുകാരൻ എന്ന നിലയ്ക്കാണ് മുസ്ലിയാരുമായി ചങ്ങാത്തത്തിലാവുന്നത്. നിരന്തരം സന്ദേശങ്ങൾ കൈമാറി ബന്ധം ശക്തിപ്പെട്ടു. ഒരാഴ്ചയ്ക്കുശേഷം മമ്പാട്ടുമൂല സ്വദേശി നെടിയിരുപ്പിലെത്തി.

രാത്രി മടങ്ങിപ്പോകാൻ കഴിയില്ലെന്നു പറഞ്ഞ സുഹൃത്തിന് മുസ്ലിയാർ തന്റെ മുറിയിൽ വിരുന്നുമൊരുക്കി. എന്നാൽ ഇദ്ദേഹം പുറത്തുപോയ തക്കംനോക്കി സുഹൃത്ത് ഫോണുമായി മുങ്ങുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട വിവരം മുസ്ലിയാർ കൊണ്ടോട്ടി പൊലീസിൽ പരാതിപ്പെട്ടു. അവർ കാളികാവ് പൊലീസിന് കൈമാറി. മമ്പാട്ടുമൂല സ്വദേശിയെ കണ്ടെത്തിയ പൊലീസ് ചൊവ്വാഴ്ച ഇയാളെക്കൊണ്ടുതന്നെ ഫോൺ തിരിച്ചേൽപ്പിച്ച് പരാതിക്ക് തീർപ്പുണ്ടാക്കി.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP