Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പാമ്പു പിടുത്തത്തിനും കോഴ്‌സ്; പാമ്പു പിടിക്കാൻ യോഗ്യതയുള്ളവരെ വാർത്തെടുക്കാൻ വനംവകുപ്പിന്റെ കോഴ്‌സ്: പരീക്ഷ പാസായി സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നവർക്ക് മാത്രം പാമ്പു പിടിക്കാൻ അനുമതി

പാമ്പു പിടുത്തത്തിനും കോഴ്‌സ്; പാമ്പു പിടിക്കാൻ യോഗ്യതയുള്ളവരെ വാർത്തെടുക്കാൻ വനംവകുപ്പിന്റെ കോഴ്‌സ്: പരീക്ഷ പാസായി സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നവർക്ക് മാത്രം പാമ്പു പിടിക്കാൻ അനുമതി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഇനി മുതൽ പാടത്തും പറമ്പിലും പാമ്പിനെ കണ്ടാൽ പിടിക്കാമെന്ന് കരുതേണ്ട. അതിനും യോഗ്യതവേണം, വനംവകുപ്പിന്റെ ലൈസൻസും. പഠിച്ച് പരീക്ഷ പാസ്സായി സർട്ടിഫിക്കറ്റും സ്വന്തമാക്കിയാൽ മാത്രമേ ഇനി പാമ്പിനെ പിടിക്കാനാവൂ. അല്ലാതെ ആരെങ്കിലും പാമ്പിനെ പിടിച്ചാൽ വനംവകുപ്പിന് വൈൽഡ് ലൈഫ് ആക്ട് അനുസരിച്ച് കേസെടുക്കാം. യോഗ്യതയുള്ളവരെ വാർത്തെടുക്കാൻ വനംവകുപ്പ് പഠനക്‌ളാസ് തുടങ്ങുന്നു.

ഇതിനുള്ള പാഠ്യപദ്ധതിയും തയ്യാറായി. കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ. മുഹമ്മദ് അൻവർ ആണ് നോഡൽ ഓഫീസർ. കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലും പാമ്പുപിടിത്തം സംബന്ധിച്ച് ക്‌ളാസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

തുടക്കത്തിൽ വനംവകുപ്പിലെ ഡി.എഫ്.ഒ.മുതൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർമാർ എന്നിവർക്കാണ് പ്രവേശനം. തുടർന്ന് സന്നദ്ധസംഘടനാ പ്രവർത്തകർ, പാമ്പുപിടിത്തത്തിൽ താത്പര്യമുള്ളവർ എന്നിവർക്കും പരിശീലനം നൽകും. ക്ലാസും പ്രാക്ടിക്കലും ഉണ്ടാകും. വിവിധതരം പാമ്പുകൾ, ഇവയുടെ സ്വഭാവം, പ്രകൃതിയിലെ ഇടപഴകൽ എന്നിവ പഠനവിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസിൽ പങ്കെടുത്താൽ പോരാ നിശ്ചിത മാർക്കിൽ പരീക്ഷ പാസാകുകയും വേണം. എന്നാലേ സർട്ടിഫിക്കറ്റ് ലഭിക്കൂ.

ഉത്ര വധക്കേസിലെ പ്രതി, പാമ്പുകളെ വിലയ്ക്കുവാങ്ങി കടിപ്പിച്ചെന്ന വെളിപ്പെടുത്തലും വർക്കലയിൽ പാമ്പുപിടിത്തത്തിനിറങ്ങിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവവുമാണ് ഇതിനുപിന്നിൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP