Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്സുകാരൻ മോഷ്ടിച്ചത് ഒരു ലക്ഷത്തിലേറെ രൂപ; മോഷണ മുതൽ സൂക്ഷിച്ച മുത്തശ്ശി അറസ്റ്റിൽ: ഒളിവിൽ പോയ അമ്മയ്ക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

അമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്സുകാരൻ മോഷ്ടിച്ചത് ഒരു ലക്ഷത്തിലേറെ രൂപ; മോഷണ മുതൽ സൂക്ഷിച്ച മുത്തശ്ശി അറസ്റ്റിൽ: ഒളിവിൽ പോയ അമ്മയ്ക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അമ്മയുടെ നിർബന്ധത്തെത്തുടർന്ന് 12 വയസ്സുകാരൻ മോഷ്ടിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. കുട്ടിയെ പൊലീസ് പിടികൂടി.. ഡൽഹി അംബേദ്കർ നഗറിൽ നിർത്തിയിട്ട കാറിൽനിന്നും 1.2 ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് കുട്ടി പൊലീസ് പിടിയിലായത്. ജൂലായ് 27-നാണ് നിർത്തിയിട്ട കാറിൽനിന്നും 1.2 ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷണം പോയത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞു. എന്നാൽ അമ്മയുടെ നിർദേശപ്രകാരമാണ് കാറിൽനിന്ന് പണം മോഷ്ടിച്ചതെന്നായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തൽ.

മോഷണമുതൽ സൂക്ഷിച്ചതിന് കുട്ടിയുടെ മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, 12-കാരന്റെ അമ്മ ഒളിവിൽപോയിരിക്കുകയാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അമ്മയുടെ നിർദേശപ്രകാരമാണ് കാറിൽനിന്ന് പണം മോഷ്ടിച്ചതെന്നും അമ്മയും മുത്തശ്ശിയും തന്നെ മോഷണത്തിന് ഉപയോഗിക്കുന്നത് പതിവാണെന്നുമായിരുന്നു 12-കാരന്റെ മൊഴി. കാറിലെ മോഷണത്തിന് അമ്മയാണ് കൃത്യമായ നിർദേശങ്ങൾ നൽകിയതെന്നും വെളിപ്പെടുത്തി. ഇതോടെയാണ് കുട്ടിയുടെ അമ്മയിലേക്കും മുത്തശ്ശിയിലേക്കും അന്വേഷണം നീണ്ടത്.

മോഷണം പോയ പണത്തിൽ 1.10 ലക്ഷം രൂപ ഇതുവരെ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മുത്തശ്ശിയാണ് പണമടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നത്. ഇതിൽ 1.05 ലക്ഷം രൂപയുണ്ടായിരുന്നു. 5000 രൂപ കുട്ടിയിൽനിന്നും കണ്ടെടുത്തു. അതേസമയം, കുട്ടി പൊലീസ് പിടിയിലായതോടെ അമ്മ ഒളിവിൽപോയിരിക്കുകയാണ്. ഇവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP