Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുരക്ഷാഭീഷണി സൃഷ്ടിച്ച് കുതിരാൻ തുരങ്കത്തിൽ വെള്ളക്കെട്ട്; തുരങ്കത്തിനുള്ളിൽ ഉറവകളും വിള്ളലുകളും രൂപപ്പെട്ടു: പാറക്കട്ടുകൾ വെള്ളത്തിൽ കുതിർന്നുനിൽക്കുന്നതും ആശങ്ക

സുരക്ഷാഭീഷണി സൃഷ്ടിച്ച് കുതിരാൻ തുരങ്കത്തിൽ വെള്ളക്കെട്ട്; തുരങ്കത്തിനുള്ളിൽ ഉറവകളും വിള്ളലുകളും രൂപപ്പെട്ടു: പാറക്കട്ടുകൾ വെള്ളത്തിൽ കുതിർന്നുനിൽക്കുന്നതും ആശങ്ക

സ്വന്തം ലേഖകൻ

വടക്കഞ്ചേരി: മഴ ശക്തമായതോടെ സുരക്ഷാഭീഷണി സൃഷ്ടിച്ച് കുതിരാൻ വലത് തുരങ്കത്തിനുള്ളിൽ വെള്ളക്കെട്ട്. തുരങ്കമുഖങ്ങളിലെ പാറക്കെട്ടുകൾ വെള്ളത്തിൽ കുതിർന്നുനിൽക്കുകയാണ്. തുരങ്കത്തിനുള്ളിൽ ഉറവകളും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. തുരങ്കത്തിലൂടെ നിലവിൽ യാത്ര അനുവദിച്ചിട്ടില്ലെങ്കിലും പുഴപോലെ വെള്ളം തുരങ്കത്തിനുള്ളിൽ കിടക്കുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നു.

ഇതിനിടെ കുതിരാൻ ഇടത് തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മലയിടിച്ചിലുണ്ടായത് ഭീതിയുളവാക്കുന്നു. എഴുപതടി ഉയരത്തിലെ പാറക്കെട്ടിനു മുകളിലെ മണ്ണാണ് ഇടിഞ്ഞുവീണത്. ഇവിടെ ഉരുക്കുവല സ്ഥാപിച്ച് സുരക്ഷിതമാക്കിയ ഭാഗത്താണ് മലയിടിച്ചിൽ ഉണ്ടായത്. കുതിരാൻ റോഡിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP