Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ജോലി കഴിഞ്ഞ് മടങ്ങവെ കാട്ടാനയെ കണ്ടു ഭയന്നോടി; പിതാവിന്റെ കയ്യിൽ നിന്നും വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം: പിതാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരിക്കും പരുക്ക്

ജോലി കഴിഞ്ഞ് മടങ്ങവെ കാട്ടാനയെ കണ്ടു ഭയന്നോടി; പിതാവിന്റെ കയ്യിൽ നിന്നും വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം: പിതാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരിക്കും പരുക്ക്

സ്വന്തം ലേഖകൻ

നെല്ലിയാമ്പതി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കാട്ടാനയെ കണ്ടു ഭയന്നോടിയ പിതാവിന്റെ കയ്യിൽ നിന്നു തെറിച്ചുവീണ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. വേഗത്തിൽ ഓടിയ പിതാവിന്റെ കയ്യിൽ നിന്നും തെറിച്ചു വീണ കുഞ്ഞിന്റെ തല കല്ലിൽ ഇടിക്കുക ആയിരുന്നു. പിതാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരിക്കും പരുക്കേറ്റു.

ആനമട എസ്റ്റേറ്റിലെ തൊഴിലാളിയും മുതലമട തേക്കടി മുപ്പതേക്കർ ആദിവാസി കോളനി സ്വദേശിയുമായ രാമചന്ദ്രന്റെ മകൻ റനീഷ് ആണു മരിച്ചത്. രാമചന്ദ്രനും (39) ഭാര്യാ സഹോദരി സരോജിനിക്കും (16) നിസ്സാര പരുക്കേറ്റു. ആനമട എസ്റ്റേറ്റിനു സമീപത്തെ മാരിയമ്മൻ ക്ഷേത്രത്തിനോടു ചേർന്ന് ഇന്നലെ രാത്രി ഏഴോടെയാണു സംഭവം.

Stories you may Like

ജോലി കഴിഞ്ഞ് എസ്റ്റേറ്റ് ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. കുഞ്ഞിനെ എടുത്ത രാമചന്ദ്രൻ ഒരു വഴിക്കും സരോജിനി മറ്റൊരു വഴിക്കുമാണ് ആനയെ കണ്ട് ഓടിയത്. ഇതിനിടെ, രാമചന്ദ്രന്റെ കയ്യിൽ നിന്നു കുഞ്ഞു തെറിച്ചു കല്ലിൽ തലയിടിച്ചു വീഴുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP