Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

എൺപതുകാരൻ കോവിഡ് ബാധിച്ച് മരിച്ചതോടെ ഇദ്ദേഹം ആദ്യം ചികിത്സ തേടിയ കക്കട്ടിലെ കരുണ ക്ലിനിക്ക് അടച്ചു; കോഴിക്കോട് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഹോട്ടൽ ഉടമയായ മലയിൽ പറമ്പിൽ മരക്കാർകുട്ടി

എൺപതുകാരൻ കോവിഡ്  ബാധിച്ച് മരിച്ചതോടെ ഇദ്ദേഹം ആദ്യം ചികിത്സ തേടിയ കക്കട്ടിലെ കരുണ ക്ലിനിക്ക് അടച്ചു; കോഴിക്കോട് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഹോട്ടൽ ഉടമയായ മലയിൽ പറമ്പിൽ മരക്കാർകുട്ടി

സ്വന്തം ലേഖകൻ

കോഴിക്കോട്: എൺപതുകാരൻ കോവിഡ് ബാധിച്ച് മരിച്ചതോടെ ഇദ്ദേഹം ആദ്യം ചികിത്സ തേടിയ കക്കട്ടിലെ കരുണ ക്ലിനിക്ക് അടച്ചു. പത്തോളം ജീവനക്കാരോട് നിരീക്ഷണത്തിൽ പോവാനും ആവശ്യപ്പെട്ടുണ്ട്. ഇതിൽ പകുതിയോളം പേർ പ്രാഥമിക പട്ടികയിൽ പെട്ടവരാണ്. ഇന്ന് രാവിലെയാണ് കക്കട്ട് സ്വദേശിയും ഹോട്ടൽ ഉടമയുമായ മലയിൽ പറമ്പിൽ മരക്കാർകുട്ടി(80) മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചത്.

24-നും 28-നും ഇയാൾ കക്കട്ടിലെ കരുണ ക്ലിനിക്കിൽ പനിക്ക് ചികിത്സ തേടിയിരുന്നു. തുടർന്ന് ശ്വാസം മുട്ടൽ വന്ന് തൊട്ടിൽപ്പാലം ഇഖ്റയിൽ വന്ന ശേഷം കോഴിക്കോട് ഇഖ്റയിലേക്ക് പറഞ്ഞ് വിട്ടു. ഇവിടെ നിന്ന് കോവിഡ് പോസിറ്റീവായ ശേഷം ഇന്ന് രാവിലെയോടെയാണ് മരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.

Stories you may Like

കക്കട്ടിലെ കരുണ ക്ലിനിക്കിൽ 24 ാം തീയതി രാവിലെ ഒമ്പതര മുതൽ പത്തേ നാൽപത്തിയഞ്ച് വരെയും, 28ാം തീയതി ഒമ്പതര മുതൽ പത്തേ മുപ്പത്വരെയും, ഒന്നാം തീയതി പത്ത് മണി മുതൽ ഒരു മണിവരേയും ചികിത്സ തേടിയവരോട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP