Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

മാതാപിതാക്കളോട് പിണങ്ങി രാവിലെ വീടു വിട്ടിറങ്ങി; രാത്രിയായിട്ടും വീട്ടിലെത്താതിരുന്ന 16കാരനെ തിരഞ്ഞ് കണ്ടെത്തി നൽകി ഓട്ടോറിക്ഷാ ഡ്രൈവർമാർ

മാതാപിതാക്കളോട് പിണങ്ങി രാവിലെ വീടു വിട്ടിറങ്ങി; രാത്രിയായിട്ടും വീട്ടിലെത്താതിരുന്ന 16കാരനെ തിരഞ്ഞ് കണ്ടെത്തി നൽകി ഓട്ടോറിക്ഷാ ഡ്രൈവർമാർ

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: മാതാപിതാക്കളോട് പിണങ്ങി വീട് വിട്ടിറങ്ങിയ 16 വയസ്സുകാരനെ കണ്ടെത്തി നൽകിയത് ഓട്ടോറിക്ഷാ ഡ്രൈവർമാർ. നെടുങ്കണ്ടം കിഴക്കേകവല ഓട്ടോറിക്ഷ സ്റ്റാൻഡിലെ 4 ഓട്ടോറിക്ഷ ഡ്രൈവർമാരാണ് രാത്രി വൈകിയും തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയത്. പൊലീസിന് കൈമാറിയ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ മാതാപിതാക്കളോട് പിണങ്ങി ഉപ്പുതുറയിലുള്ള വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി.

രാത്രി എട്ടിന് നെടുങ്കണ്ടം കിഴക്കേ കവലയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തി. സ്റ്റാൻഡിലെ ഡ്രൈവർമാരോടെ ഫോൺ ചെയ്യാനായി മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. കൂട്ടുകാരന്റെ അമ്മാവനെ വിളിക്കാനാണ് ഫോൺ വാങ്ങിയത്. ഫോണിൽ സംസാരിച്ച ശേഷം 16 വയസുകാരൻ സ്ഥലത്തു നിന്നും പടിഞ്ഞാറേകവലയിലേക്കു നടന്നു. ഇതിനിടെ ഓട്ടോറിക്ഷ ഡ്രൈവറുടെ ഫോണിലേക്ക് ഉപ്പുതറ പൊലീസ് വിളിച്ചു വിവരങ്ങൾ കൈമാറി. കുട്ടിയെ കാണാനില്ലെന്ന് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. കൂട്ടുകാരന്റെ അമ്മാവനെ ഓട്ടോറിക്ഷ ഡ്രൈവറുടെ ഫോണിൽ നിന്നും 16 വയസുകാരൻ വിളിച്ചതോടെയാണ് കുട്ടി നെടുങ്കണ്ടത്തുണ്ടെന്ന് ഉപ്പുതറ പൊലീസ് മനസ്സിലാക്കിയത്. ഇതിനിടെ 16 വയസുകാരൻ സ്ഥലത്തു നിന്നും കടന്നിരുന്നു.

തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ടൗണിൽ അരിച്ചുപെറുക്കിയാണ് 16 വയസ്സുകാരനെ കണ്ടെത്തിയത്. 16 വയസ്സുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാരായ സന്തോഷ്, താജുദീൻ, വിനോദ്, വിശാഖ് എന്നിവർ കുട്ടിയോട് വിവരങ്ങൾ തിരക്കിയെങ്കിലും വിവരങ്ങൾ ഒന്നും പറയാൻ തയാറായില്ല. ഉടൻ തന്നെ കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. നെടുങ്കണ്ടം പൊലീസ് ഉപ്പുതറ പൊലീസിനു വിവരം കൈമാറി ഉപ്പുതറ പൊലീസ് എത്തി കുട്ടിയെ കൊണ്ടുപോയി മാതാപിതാക്കൾക്കു കൈമാറി. അവസരോചിതമായി ഇടപെട്ട ഓട്ടോറിക്ഷ ഡ്രൈവർമാരെ നെടുങ്കണ്ടം, ഉപ്പുതറ പൊലീസ് അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP