Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്തേവാസികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാതെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പൂട്ടിയിട്ടത് മൂവാറ്റുപുഴ പ്രൊകെയർ ഹോംസ്റ്റേ; കോവിഡുകാലത്തെ ക്രൂരതയ്ക്ക് പിന്നിൽ വാർഡ് മെമ്പർ ഷെഫീക്ക്; അഭ്യൂഹങ്ങളുടെ പേരിൽ നാലു പേർ ക്വാറന്റൈനിലായിരുന്ന വീട്ടിന് നേരെ ഉണ്ടായത് ക്രൂരത

അന്തേവാസികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാതെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പൂട്ടിയിട്ടത് മൂവാറ്റുപുഴ പ്രൊകെയർ ഹോംസ്റ്റേ; കോവിഡുകാലത്തെ ക്രൂരതയ്ക്ക് പിന്നിൽ വാർഡ് മെമ്പർ ഷെഫീക്ക്; അഭ്യൂഹങ്ങളുടെ പേരിൽ നാലു പേർ ക്വാറന്റൈനിലായിരുന്ന വീട്ടിന് നേരെ ഉണ്ടായത് ക്രൂരത

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: തിരുപ്പതിയിൽ നിന്നും ചികത്സയ്ക്കെയത്തിയ ദമ്പതികൾ ഉൾപ്പെടെ 4 പേർ ക്വാറന്റൈനിലായിരുന്ന മൂവാറ്റുപുഴ പ്രൊകെയർ ഹോംസ്റ്റേ ,അന്തേവാസികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാതെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പൂട്ടിയിട്ടു.

പായിപ്ര പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ഷെഫീക്കിന്റെ നേതൃത്വത്തിലാണ് ചട്ടങ്ങൾ പാലിച്ച് ക്വാറന്റെനിൽ കഴിഞ്ഞിരുന്നവരെ ആക്ഷേപിച്ചും ഭീഷിണിപ്പെടുത്തിയും കെട്ടിടത്തിന്റെ ഗെയ്റ്റ് പൂട്ടികടന്നതെന്നാണ് നടത്തിപ്പുകാർ വെളിപ്പെടുത്തുന്നത്. ക്വാറന്റെനിലായിരുന്നവർ പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി കണ്ടുമുട്ടുകയോ ചെയ്തിട്ടില്ലന്നും ആരോ പുറത്തുവിട്ട ആഭ്യൂഹങ്ങളുടെ പേരിൽ അയൽവീടുകളിൽ ചിലരാണ് എതിർപ്പുമായി ആദ്യം രംഗത്തെത്തിയതെന്നും ഇവർക്കൊപ്പം മെമ്പറും ചേരുകയായിരുന്നെന്നുമാണ് സംഭവത്തെക്കുറിച്ച് നടത്തിപ്പുകാരനായ സിറാജ് വെളിപ്പെടുത്തുന്നത്.

സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്നും പ്രായമായ മാതാപിതാക്കളോടാണ് മെമ്പർ അടക്കമുള്ളവർ തട്ടിക്കയറിയതെന്നും 30 രൂപ ചീട്ടെടുത്ത് വരുന്നവർക്ക് നിങ്ങൾ അനാശാസ്യത്തിന് സൗകര്യമുണ്ടാക്കി നൽകുകയല്ലെയെന്നും മറ്റും പറഞ്ഞ് മെമ്പർ ഇവരെ അപമാനിച്ചെന്നും സിറാജ് വ്യക്തമാക്കി. ജനക്കൂട്ടത്തിന്റെ എതിർപ്പ് നിയന്ത്രിക്കാനുള്ള അംഗബലമില്ലാത്തതിനാലും മെമ്പർ ഭരണ കക്ഷിയുടെ ആളായിരുന്നതിനാലും സ്ഥലത്തുണ്ടായിരുന്നിട്ടും പൊലീസ് സംഭവത്തിൽ കാര്യമായി ഇടപെട്ടില്ലന്നാണ് ആരോപണംയ

വാളയാറിൽ കോവിഡ് പരിശോധന കഴിഞ്ഞാണ് തങ്ങൾ എത്തിയിട്ടുള്ളതെന്ന് ദമ്പതികൾ മെമ്പറുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കുന്ന വീഡിയേ പുറത്തുവന്നിട്ടുണ്ട്്. തിരുപ്പതി സ്വദേശികൾക്ക് പുറമെ ഗൾഫിൽ നിന്നെത്തിയ വാടാപ്പിള്ളി സ്വദേശിയും പേഴയ്ക്കാപ്പിള്ളി സ്വദേശിയുമാണ് ഇവിടെ ക്വാറന്റൈനിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ.ഇതിൽ വാടാപ്പിള്ളി സ്വദേശിയുടെ ഭാര്യയെ പ്രസവത്തിനായി സമീപത്തെ സബൈൻ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്്.

ക്വാറന്റൈനിലുള്ളവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാതെയാണ് മെമ്പർ കെട്ടിടത്തിന്റെ ഗെയിറ്റ താഴിട്ട് പൂട്ടി സ്ഥലം വിട്ടതെന്നും ഇന്ന് രാവിലെ വിവരം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത് അറിഞ്ഞശേഷമാണ് ഗെയിറ്റ് തുറന്നതെന്നും സിറാജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP