Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ട് പേർ ക്വാറന്റൈനിൽ കഴിയുന്ന വീട്ടിലെ വയോധിക മരിച്ചയുടനെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ധൃതി പിടിച്ചു സംസ്‌ക്കരിച്ചു; വീട്ടുകാർ ഉൾപ്പെടെ 45 പേർക്കെതിരെ കേസ്: നഗരസഭാ അധികൃതർ അടക്കം പങ്കെടുത്ത സംസ്‌ക്കാരത്തിന് പിന്നാലെ ക്വാറന്റൈനിൽ കഴിഞ്ഞവരുടെ കോവിഡ് റിസൾട്ട് പോസിറ്റീവ്

രണ്ട് പേർ ക്വാറന്റൈനിൽ കഴിയുന്ന വീട്ടിലെ വയോധിക മരിച്ചയുടനെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ധൃതി പിടിച്ചു സംസ്‌ക്കരിച്ചു; വീട്ടുകാർ ഉൾപ്പെടെ 45 പേർക്കെതിരെ കേസ്: നഗരസഭാ അധികൃതർ അടക്കം പങ്കെടുത്ത സംസ്‌ക്കാരത്തിന് പിന്നാലെ ക്വാറന്റൈനിൽ കഴിഞ്ഞവരുടെ കോവിഡ് റിസൾട്ട് പോസിറ്റീവ്

സ്വന്തം ലേഖകൻ

ആലുവ: രണ്ട് പേർ ക്വാറന്റൈനിൽ കഴിയുന്ന വീട്ടിലെ വയോധിക മരിച്ചയുടനെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ധൃതി പിടിച്ചു സംസ്‌ക്കരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകരയിൽ പനി ബാധിച്ചു മരിച്ച വയോധികയുടെ മൃതദേഹമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരക്കിട്ട് സംസ്‌കരിച്ചത്. സംഭവത്തിൽ വീട്ടുകാർ ഉൾപ്പെടെ 45 പേർക്കെതിരെ പൊലീസ് കേസെടുത്തു.

ചടങ്ങിൽ നഗരസഭാ അധികൃതരും വാർഡുതല കോവിഡ് ജാഗ്രതാസമിതി ഭാരവാഹികളും ഉൾപ്പെടെ ഇരുനൂറിലേറെ ആളുകൾ പങ്കെടുത്തു എന്നാണു പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. ചടങ്ങിൽ പങ്കെടുത്തവരെല്ലാം കേസിൽ പ്രതികളാകും. വീട്ടിലെരണ്ട് അംഗങ്ങൾ കോവിഡ് പരിശോധനയുടെ ഫലം കാത്തു ക്വാറന്റീനിൽ കഴിയുമ്പോഴാണ് വൃദ്ധ പനി ബാധിച്ച് മരിച്ചത്. എന്നാൽ വീട്ടുകാർ ആരോഗ്യ വപ്രവർത്തകരെ അറിയിക്കുകയോ മൃതദേഹത്തിൽനിന്നു സ്രവം ശേഖരിക്കുകയോ ചെയ്യാതെ മൃതദേഹം തിരക്കിട്ട് മരിച്ച് 2 മണിക്കൂറിനുള്ളിൽ സംസ്‌കരിക്കുക ആയിരുന്നു.

വൃദ്ധയുടെ സംസ്‌കാരം നടത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ക്വാറന്റീനിൽ കഴിഞ്ഞ രണ്ട് കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവന്നു. അതോടെ സംഭവം വിവാദമാകുകയും നാട്ടിൽ പരിഭ്രാന്തി പരക്കുകയും ചെയ്തു. ആശങ്ക മൂലം നൂറോളം പേർ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർക്കു മാത്രമായി പിസിആർ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവരുടെ പട്ടിക തയാറാക്കി വരികയാണെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP