Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

വാക്കുതർക്കത്തെ തുടർന്ന് പേടിപ്പിക്കാനായി കത്തി വീശി; 20കാരനായ യുവാവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു; കൈകൾ കെട്ടിയിട്ട ശേഷം പൊലീസിന് കൈമാറിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാക്കുതർക്കത്തെ തുടർന്ന് പേടിപ്പിക്കാനായി കത്തി വീശി; 20കാരനായ യുവാവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു; കൈകൾ കെട്ടിയിട്ട ശേഷം പൊലീസിന് കൈമാറിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: പെട്രോൾ പമ്പിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കത്തി എടുത്തു കുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു. നാട്ടുകാരുടെ കൈചൂട് അറിഞ്ഞ യുവാവിനെ ഒടുവിൽ പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പട്ടാൽ പെട്രോൾ പമ്പിലാണ് സംഭവം. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ പിടികൂടി കൈകൾ കെട്ടിയിട്ട ശേഷം ഇയാളെ പൊലീസിനു കൈമാറുകയായിരുന്നു

പെട്രോൾ അടിക്കാനെത്തിയ സഞ്ജുവിന്റെ സ്‌കൂട്ടർ മറ്റൊരാളുടെ കാലിൽ തട്ടിയതിനെ തുടർന്നാണ് വാക്കുതർക്കമുണ്ടായത്. ഇത് ഇരുവരും തമ്മിലുള്ള അടിപിടിയിൽ കലാശിച്ചു. ഇതിനിടയിൽ സഞ്ജു കത്തിയെടുത്തു വീശുകയായിരുന്നു. സ്‌കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിച്ച ഇയാളെ സമീപത്തുണ്ടായിരുന്നവർ പിടികൂടി കൈകൾ കെട്ടിയിട്ടു. പരുക്കുള്ളതിനാലാണ് സഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP