Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ചക്ക സംഭരണത്തിന് ഒരുങ്ങി കൃഷി വകുപ്പ്; വിഎഫ്പിസികെ വഴി കിലോയ്ക്ക് ആറ് രൂപയ്ക്ക് സംഭരിക്കുന്ന ചക്ക വിവിധ സംസ്‌കരണ കമ്പനികൾക്ക് കൈമാറും

ചക്ക സംഭരണത്തിന് ഒരുങ്ങി കൃഷി വകുപ്പ്; വിഎഫ്പിസികെ വഴി കിലോയ്ക്ക് ആറ് രൂപയ്ക്ക് സംഭരിക്കുന്ന ചക്ക വിവിധ സംസ്‌കരണ കമ്പനികൾക്ക് കൈമാറും

സ്വന്തം ലേഖകൻ

പാലക്കാട്: ചക്ക സംഭരണത്തിന് കൃഷി വകുപ്പ് പദ്ധതി. സീസൺ അവസാനിച്ചെങ്കിലും ഇക്കൊല്ലം മുതൽ ചക്ക സംഭരണത്തിനുള്‌ല നടപടികൾ തുടങ്ങി. വയനാട്ടിൽ സംഭരണത്തിനു നടപടി തുടങ്ങിയെന്നും അടുത്ത ദിവസം ഇടുക്കിയിലും ലഭ്യതയനുസരിച്ചു മറ്റിടങ്ങളിലും സംഭരിക്കുമെന്നും മന്ത്രി വി എസ്.സുനിൽ കുമാർ പറഞ്ഞു. ഈ സീസണിൽ കിലോയ്ക്ക് ആറ് രൂപയാണ് കർഷകന് നൽകുക. രണ്ടു മാസം മുൻപു പൊതുവിപണിയിൽ 10 രൂപ വിലയുണ്ടായിരുന്നു.

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വിഎഫ്പിസികെ) മുഖേനയാണു സംഭരണം. സംഭരിക്കുന്ന ചക്ക വിവിധ സംസ്‌കരണ കമ്പനികൾക്കു നൽകും. ഈ വർഷം ലോക്ഡൗൺ കാലത്ത് ചക്കയുടെ പരമാവധി ഉപയോഗമുണ്ടായി. ചക്ക സംഭരണത്തിനും വിപണനത്തിനും ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഈ വർഷം മുതൽ ലിച്ചി, റംബൂട്ടാൻ, അവക്കാഡോ, മാംഗോസ്റ്റിൻ തുടങ്ങിയ ഫലങ്ങളുടെ വിപണനവും കൃഷിവകുപ്പ് നടത്തും. 10 വർഷത്തേക്കുള്ള പദ്ധതി കാർഷിക സർവകലാശാല, വിഎഫ്പിസികെ, ഹോർട്ടികോർപ് എന്നിവയുടെ സഹകരണത്തോടെ തയാറാക്കി. പദ്ധതിയുടെ ഫണ്ട് വാഹനങ്ങൾ വാങ്ങാനോ ശമ്പളം നൽകാനോ ഉപയോഗിക്കരുതെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP