Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സന്ദീപ് നായർ സ്വർണം കടത്താൻ ഉപയോഗിച്ചത് പൂണെ സ്വദേശിയായ മലയാളിയുടെ കയ്യിൽ നിന്നും വാങ്ങിയ പഴയ കാർ; കാർ വാങ്ങിയത് യൂസ്ഡ് സാധനങ്ങൾ വിൽക്കുന്ന വെബ്‌സൈറ്റ് വഴി

സന്ദീപ് നായർ സ്വർണം കടത്താൻ ഉപയോഗിച്ചത് പൂണെ സ്വദേശിയായ മലയാളിയുടെ കയ്യിൽ നിന്നും വാങ്ങിയ പഴയ കാർ; കാർ വാങ്ങിയത് യൂസ്ഡ് സാധനങ്ങൾ വിൽക്കുന്ന വെബ്‌സൈറ്റ് വഴി

സ്വന്തം ലേഖകൻ

മലപ്പുറം: സന്ദീപ് നായർ സ്വർണം കടത്താൻ ഉപയോഗിച്ചത് പൂണെ സ്വദേശിയായ മലയാളിയുടെ കയ്യിൽ നിന്നും വാങ്ങിയ പഴയ കാർ. ഒരു വർഷം മുമ്പാണ് മലപ്പുറം സ്വദേശിയായ പൂണെ മലയാളിയായ ഉസ്മാനിൽ നിന്നും സന്ദീപ് നായർ കാർ വാങ്ങുന്നത്. യൂസ്ഡ് സാധനങ്ങൾ വിൽക്കുന്ന വെബ്‌സൈറ്റ് വഴിയാണ് സന്ദീപിന് കാർ വിറ്റതെന്നും് കാറിന്റെ മുൻ ഉടമയായ മലയാളി വ്യാപാരി കാരാടൻ ഉസ്മാൻ പറഞ്ഞു.

ഒരു മാസത്തിനകം മഹാരാഷ്ട്ര മോട്ടർ വാഹന വകുപ്പിൽനിന്നുള്ള നിരാക്ഷേപപത്ര(എൻഒസി)വും കൈമാറി.യൂസ്ഡ് സാധനങ്ങൾ വിൽക്കുന്ന വെബ്‌സൈറ്റിൽ കാർ വിൽക്കാൻ പരസ്യം നൽകിയിരുന്നു. അതുകണ്ട് പലരും വിളിച്ചു. അതിലൊരാളാണ് സന്ദീപ്.ന്യായമായ വില തരാമെന്ന് പറഞ്ഞത് സന്ദീപായതുകൊണ്ടാണ് അദ്ദേഹത്തിന് വിറ്റതെന്നും ഉസ്മാൻ പറയുന്നു. ഓൺലൈനായി തന്നെ പണവും തന്നു. കഴിഞ്ഞ ജൂലൈയിൽ കൈമാറിയ വാഹനത്തിന്റെ നിരാക്ഷേപപത്രം ഓഗസ്റ്റിലാണു നൽകിയത്.

സ്വന്തം പേരിലേക്ക് റജിസ്‌ട്രേഷൻ മാറ്റിക്കൊള്ളാമെന്നു സന്ദീപ് ഉറപ്പു തന്നിരുന്നു. എന്നാൽ ഇയാൾക്ക് സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് മലപ്പുറം എആർ നഗർ സ്വദേശിയായ ഉസ്മാൻ പറഞ്ഞു.റജിസ്‌ട്രേഷൻ മാറ്റാത്ത പക്ഷം തുടർന്നു സംഭവിക്കുന്ന കാര്യങ്ങളിൽ വിറ്റയാൾക്കും ഉത്തരവാദിത്തമുണ്ടാകുമെന്നാണു മോട്ടർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP