Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ചതിന് സന്ദീപ് നായരെ പൊലീസ് പൊക്കിയത് കഴിഞ്ഞ മാസം; ഇറക്കിയത് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാവ്: കൊച്ചിയിലേക്ക് സ്ഥിരമായി യാത്ര നടത്താറുണ്ടായിരുന്ന പൊലീസ് ഉന്നതനും നിരീക്ഷണത്തിൽ

മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ചതിന് സന്ദീപ് നായരെ പൊലീസ് പൊക്കിയത് കഴിഞ്ഞ മാസം; ഇറക്കിയത് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാവ്: കൊച്ചിയിലേക്ക് സ്ഥിരമായി യാത്ര നടത്താറുണ്ടായിരുന്ന പൊലീസ് ഉന്നതനും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ചതിന് കഴിഞ്ഞ മാസം പൊലീസ് പിടിയിലായിരുന്നു. അന്ന് സന്ദീപിനെ സഹായിക്കാൻ ഓടിയെത്തിയത് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാവ് ആയിരുന്നു. കഴിഞ്ഞ മാസം 10 നു രാത്രി പത്തരയോടെ പാതിരപ്പള്ളി മുക്കോല റോഡിൽ പരിശോധനയ്ക്കിടെയാണു മദ്യപിച്ച് വാഹനം ഓടിച്ചതിന് സന്ദീപിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്.

മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അമിത വേഗത്തിൽ കാർ ഓടിച്ചെന്നാണു പ്രഥമവിവര റിപ്പോർട്ടിൽ. സന്ദീപ് പിടിയിലായതറിത്തു സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ എത്തി. തന്റെ ബന്ധുവാണെന്ന് അറിയിച്ചു.

2 ജാമ്യക്കാരെ കൊണ്ടു വന്നു സന്ദീപിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാറും വിട്ടു നൽകി. സന്ദീപും ഈ പൊലീസ് നേതാവും സ്ഥിരമായി കൊച്ചിയിലേക്കു യാത്ര നടത്താറുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP