Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആധാർ കാർഡിനെ മൊബൈൽ നമ്പറുമായി എങ്ങനെ ബന്ധിപ്പിക്കാം? യുഐഡിഎഐയുടെ വെബ്സൈറ്റിൽ കയറി ഇത് നിങ്ങൾക്ക് തന്നെ ചെയ്യാം

ആധാർ കാർഡിനെ മൊബൈൽ നമ്പറുമായി എങ്ങനെ ബന്ധിപ്പിക്കാം? യുഐഡിഎഐയുടെ വെബ്സൈറ്റിൽ കയറി ഇത് നിങ്ങൾക്ക് തന്നെ ചെയ്യാം

സ്വന്തം ലേഖകൻ

നിത്യ ജീവിതത്തിൽ എന്തിനും ഏതിനും ആധാറില്ലാതെ പറ്റാത്ത അവസ്ഥയാണ്. ആദായ നികുതി റിട്ടേൺ ഫയൽചെയ്യുക, പാൻ കാർഡിന് അപേക്ഷിക്കുക, സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക തുടങ്ങിയവയെക്കല്ലാം ആധാർ നിർബന്ധമാണ്.

ആധാറിലെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആധാർ ലഭിക്കുന്നതിനായി എൻ റോൾ ചെയ്തപ്പോൾ പലരും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല.

ആധാർ മൊബൈലുമായി എങ്ങനെ ബന്ധിപ്പിക്കാം
1. യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തുക. അടുത്തുള്ള എൻ റോൾ സെന്റർ തിരഞ്ഞെടുക്കുക.

2 ആധാർ കറക്ഷൻ ഫോം പൂരിപ്പിക്കുക.

3 നിലവിലെ മൊബൈൽ നമ്പർ ചേർക്കുക.

4. ഫോം സബ്മിറ്റ് ചെയ്യുക. ഓതന്റിക്കേഷനായി ബയോമെട്രിക്സ് നൽകുക.

5. ലഭിക്കുന്ന അക്നോളജ്മെന്റ് സ്ലിപ്പ് സൂക്ഷിച്ചവെയ്ക്കുക. സ്ലിപിൽ 'അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ' (യുആർഎൻ) ഉണ്ടാകും.

6. ആധാർ അപ്ഡേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപകരിക്കും.

പുതിയ നമ്പർ ചേർക്കുന്നതിനോ നിലവിലുള്ളത് മാറ്റുന്നതിനോ രേഖകളുടെ ആവശ്യമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP