Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉക്രൈൻ നർത്തകി കൊച്ചിയിൽ കുടുങ്ങിയത് ലോക്ഡൗണിനെ തുടർന്ന്; ഉടുമ്പൻചോലയിലെ ബെല്ലി ഡാൻസിന് ഉക്രൈൻ നർത്തകിക്ക് ലഭിച്ചത് അഞ്ച് ലക്ഷം രൂപ; തണ്ണിക്കോട്ട് ഗ്രൂപ്പ് ബെല്ലി ഡാൻസ് ബുക്ക് ചെയ്തത് ഫോർട്ട് കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴി

ഉക്രൈൻ നർത്തകി കൊച്ചിയിൽ കുടുങ്ങിയത് ലോക്ഡൗണിനെ തുടർന്ന്; ഉടുമ്പൻചോലയിലെ ബെല്ലി ഡാൻസിന് ഉക്രൈൻ നർത്തകിക്ക് ലഭിച്ചത് അഞ്ച് ലക്ഷം രൂപ; തണ്ണിക്കോട്ട് ഗ്രൂപ്പ് ബെല്ലി ഡാൻസ് ബുക്ക് ചെയ്തത് ഫോർട്ട് കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴി

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: ഉടുമ്പൻചോലയ്ക്ക് സമീപം രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോർട്ടിലെ നിശാ പാർട്ടിയിൽ ബെല്ലി ഡാൻസ് അവതരിപ്പിച്ച ഉക്രൈൻ നർത്തകി കൊച്ചിയിൽ കുടുങ്ങിയത് ലോക്ഡൗണിനെ തുടർന്നെന്ന് പൊലീസിന് മൊഴി നൽകി. ഉക്രൈ്ൻ നർത്തകിയായ ഗ്ലിംഗാ വിക്ടോറയെയെ ഫോർട്ട്‌കൊച്ചിയിൽ പൊലീസും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്.

ജനുവരിയിൽ ടൂറിസ്റ്റ് വീസയിൽ കേരളത്തിലെത്തിയതായിരുന്നു ഇവർ. 90 ദിവസത്തെ വീസയിലാണ് കേരളത്തിലെത്തിയത്. ലോക്ഡൗൺ ആയതോടെ തിരികെ പോകാനാവാതെ കേരളത്തിൽ കുടുങ്ങുകയായിരുന്നു. റിസോർട്ടിലെ ഡാൻസിന് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചു. കൊച്ചിയിലും കോവളത്തും ബെല്ലി ഡാൻസ് അവതരിപ്പിച്ചെന്നും ഇവർ മൊഴി നൽകി.

ഫോർട്ട് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴിയാണ് തണ്ണിക്കോട്ട് ഗ്രൂപ്പ് ബെല്ലി ഡാൻസ് പ്രോഗ്രാം ബുക്ക് ചെയ്തത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഇവർക്ക് കൊച്ചിയിൽ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വീസാ ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം ബെല്ലി ഡാൻസിനെപ്പറ്റി അന്വേഷണ റിപ്പോർട്ട് വൈകിയതിന് വനിത സെൽ ഇടുക്കി യൂണിറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയ്ക്ക് വനിത സെൽ എസ്‌പി സഖറിയ ജോർജ് കാരണം കാണിക്കൽ നോട്ടിസ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP