Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബേപ്പൂരിൽ മൂന്നംഗ സംഘത്തിന്റെ കാർ ചാലിയാർ പുഴയിലേക്ക് മറഞ്ഞു; കാറിലുണ്ടായിരുന്നവരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി: അപകടമുണ്ടാക്കിയത് കാറിന്റെ അമിത വേഗത

ബേപ്പൂരിൽ മൂന്നംഗ സംഘത്തിന്റെ കാർ ചാലിയാർ പുഴയിലേക്ക് മറഞ്ഞു; കാറിലുണ്ടായിരുന്നവരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി: അപകടമുണ്ടാക്കിയത് കാറിന്റെ അമിത വേഗത

സ്വന്തം ലേഖകൻ

ബേപ്പൂർ: കോഴിക്കോട് ബേപ്പൂരിൽ മൂന്നംഗ സംഘം ഓടിച്ച കാർ ചാലിയാർ പുഴയിലേക്ക് മറിഞ്ഞു. അമിതവേഗതിയിലെത്തിയ കാർ ബേപ്പൂർ ജങ്കാർ ജെട്ടിയിൽവെച്ച് നിയന്ത്രണംതെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപ്പെടുത്തി.

ബുധനാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. തീരൂർ സ്വദേശി ഫാറൂഖ്, കക്കാട് സ്വദേശി ലത്തീഫ്, കാർ ഡ്രൈവർ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാർ പുഴയിലിറങ്ങി കാറിൽനിന്ന് പുറത്തെടുത്ത് കരയ്‌ക്കെത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP