Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുറ്റത്ത് കെട്ടുപിണഞ്ഞു കിടക്കുന്ന പാമ്പിൻ കൂട്ടത്തെ കണ്ട് വീട്ടുകാർ ഞെട്ടി; അപൂർവ ദൃശ്യമായി വീട്ടുമുറ്റത്ത് കണ്ടത് തേളിയാൻ പാമ്പുകളുടെ ഇണ ചേരൽ

മുറ്റത്ത് കെട്ടുപിണഞ്ഞു കിടക്കുന്ന പാമ്പിൻ കൂട്ടത്തെ കണ്ട് വീട്ടുകാർ ഞെട്ടി; അപൂർവ ദൃശ്യമായി വീട്ടുമുറ്റത്ത് കണ്ടത് തേളിയാൻ പാമ്പുകളുടെ ഇണ ചേരൽ

സ്വന്തം ലേഖകൻ

തളിപ്പറമ്പ്: ഒന്നിന് പുറത്ത് ഒന്നായി അഞ്ച് പാമ്പുകൾ കെട്ടു പിണഞ്ഞ് മുറ്റത്ത് കിടക്കുന്നത് കണ്ട് വീട്ടുകാരും നാട്ടുകാരും ഞെട്ടി. ആളുകൾ പേടിച്ച് അഖലേക്ക് മാറി നിന്നെങ്കിലും ഏതാനും സമയം കഴിഞ്ഞപ്പോൾ ഇവ ഇഴഞ്ഞ് പോവുകയും ചെയ്തു. പട്ടുവം മംഗലശ്ശേരിയിലെ ടി.വി.സരോജിനിയുടെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം പാമ്പുകളുടെ കൂട്ടം പ്രത്യക്ഷപ്പെട്ടത്.

എന്നാൽ ഏത് ഇനം പാമ്പാണെന്ന് ആർക്കും പിടി ഉണ്ടായിരുന്നില്ല. സരോജിനിയുടെ മകൻ സൈനികനായ ഷിജു ഇത് വിഡിയോ എടുത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും അദ്ധ്യാപകനുമായി രാജേന്ദ്രന് കൈമാറിയിരുന്നു. രാജേന്ദ്രൻ വിഡിയോ വനംവകുപ്പിന്റെ ആർആർടി അംഗവും പാമ്പുകളുടെ സംരക്ഷകനുമായ കുറ്റിക്കോൽ എംപി.ചന്ദ്രന് അയച്ച് കൊടുത്തപ്പോഴാണ് ഇവ വിഷമില്ലാത്ത തേളിയാൻ പാമ്പുകളാണെന്ന് മനസിലായത്. കൂട്ടത്തോടെ സഞ്ചരിക്കുന്ന തേളിയാൻ പാമ്പുകളുടെ ഇണ ചേരലാണ് അപൂർവ ദൃശ്യമായി വീട്ടുമുറ്റത്ത് കണ്ടത്. പടകൂടി എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്.

ചേര കഴിഞ്ഞാൽ മനുഷ്യനുമായി ഏറ്റവും അടുത്ത് കഴിയുന്ന ഇവ ഒന്നിച്ച് സഞ്ചരിക്കുമ്പോൾ ആദ്യം കാണുന്ന പാമ്പ് കൊല്ലപ്പെടാൻ ഇടയായാൽ പിന്നാലെ തുടർച്ചയായി വരുന്നവയെ കാണുമ്പോഴാണ് ആദ്യത്തെ പാമ്പിനെ കൊന്നതിന് പ്രതികാരമായി മറ്റുള്ളവ വരുന്നതായി പ്രചാരണം ഉണ്ടായതെന്ന് ചന്ദ്രൻ പറയുന്നു. വളർച്ചയിൽ നിറം മാറി ചുവപ്പ് നിറമാകുന്നതിനാൽ നിറംമാറി എന്നും ഇതിന് പേരുണ്ട്. ഒട്ടും ഉപദ്രവകാരിയല്ലാത്ത ഇവ ചുണ്ടെലിയെയും മറ്റും ഭക്ഷിക്കുന്നതിനാൽ മനുഷ്യർക്കും ഉപകാരിയാണ്. ഇവ ഇണ ചേരുമ്പോൾ ഒരു പെൺ പാമ്പിനൊപ്പം ഒട്ടേറെ ആൺ പാമ്പുകളും ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP