Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലോട്ടറി വിപണിയിൽ വൻ ഇടിവ്; വിൽപ്പനക്കാരുടെയും ഏജന്റുമാരുടെയും പക്കൽ കെട്ടിക്കിടക്കുന്നത് 40ലക്ഷം ടിക്കറ്റുകൾ

ലോട്ടറി വിപണിയിൽ വൻ ഇടിവ്; വിൽപ്പനക്കാരുടെയും ഏജന്റുമാരുടെയും പക്കൽ കെട്ടിക്കിടക്കുന്നത് 40ലക്ഷം ടിക്കറ്റുകൾ

സ്വന്തം ലേഖകൻ

കോട്ടയം:ലോട്ടറി വിപണിയിൽ വൻ ഇടിവ്വ്. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ ഭാഗ്യക്കുറി പുനരാരംഭിച്ചെങ്കിലും ആർക്കും ടിക്കറ്റുകൾ വേണ്ട. പോയവാരം 40ലക്ഷം ടിക്കറ്റ് വിൽക്കാനായില്ല. ഇവ വിൽപ്പനക്കാരുടെയും ഏജന്റുമാരുടെയും പക്കൽ കെട്ടിക്കിടക്കുന്നു. ജൂലായിൽ അഞ്ച് നറുക്കെടുപ്പുകൾ നിശ്ചയിച്ചതിൽ നാലെണ്ണമേ നടന്നുള്ളൂ. ഒരോ ഇനം ലോട്ടറിയിലും ദിവസം ശരാശരി 10ലക്ഷം ടിക്കറ്റെങ്കിലും ഏജന്റുമാരുടെ കൈയിൽ വിൽക്കാതെ ബാക്കിയാകുന്നു. ഓഫീസുകളിൽനിന്ന് വാങ്ങാതെ ബാക്കിയാകുന്നത് ശരാശരി 50,000 മുതൽ 70,000വരെ ടിക്കറ്റുകളാണ്.

മാർച്ച് ഒന്നിനുശേഷം ടിക്കറ്റൊന്നിന് 30രൂപയിൽനിന്ന് 40 രൂപയാക്കിയതു മുതൽ വിൽപ്പനയിൽ ഇടിവ് തുടങ്ങിയെന്ന് വിൽപ്പനക്കാർ. ടിക്കറ്റൊന്നിന് 30രൂപ ആയിരുന്നപ്പോൾ ദിവസം 1.08കോടി ടിക്കറ്റുകളാണ് തയ്യാറാക്കിയിരുന്നത്. ആഴ്ചയിൽ ശരാശരി ഏഴുകോടിയോളം ടിക്കറ്റ് വിറ്റുപോകുമായിരുന്നു. 100രൂപ മുടക്കുന്ന ആൾക്ക് മൂന്ന് ടിക്കറ്റെന്നത് ആകർഷകമായിരുന്നു.

40 രൂപയാക്കിയതോടെ ഈ ആകർഷണം കുറഞ്ഞു. വില കൂട്ടിയശേഷം 90ലക്ഷം ടിക്കറ്റാണ് ദിവസം വിൽക്കാൻ തയ്യാറാക്കിയിരുന്നത്. ആഴ്ചയിൽ 6.30കോടി ടിക്കറ്റ്. ആഴ്ചയിൽ ഇവയിൽ ശരാശരി 5.50ലക്ഷം മാത്രമേ വിറ്റുപോയിരുന്നുള്ളൂ. ഇതിനിടെയാണ് ലോക്ഡൗൺ വന്നത്. നറുക്കെടുപ്പും നിർത്തിവെച്ചു. ജൂൺ ആദ്യവാരത്തിലാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP