Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് കേസുകളുടെ എണ്ണത്തിൽ കൊച്ചി നഗരം സംസ്ഥാന ശരാശരിയെക്കാൾ മുകളിൽ; അശ്രദ്ധ കാണിച്ചാൽ സാമൂഹിക വ്യാപനത്തിന് സാധ്യത

കോവിഡ് കേസുകളുടെ എണ്ണത്തിൽ കൊച്ചി നഗരം സംസ്ഥാന ശരാശരിയെക്കാൾ മുകളിൽ; അശ്രദ്ധ കാണിച്ചാൽ സാമൂഹിക വ്യാപനത്തിന് സാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചി നഗരത്തിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം സംസ്ഥാന ശരാശരിയെക്കാൾ മുകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ആശങ്കാ ജനകമായ വസ്തുതയാണ്. അതിനാൽ അവിടെ പരിശോധന വർധിപ്പിക്കും. അശ്രദ്ധ കാണിച്ചാൽ ഏതു നിമിഷവും സൂപ്പർ സ്‌പ്രെഡും അതിലൂടെ സമൂഹ വ്യാപനവും ഉണ്ടാകുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

തിരുവനന്തപുരത്തെ സ്ഥിതി കൊച്ചിയിലും കോഴിക്കോടും ആവർത്തിക്കാൻ പാടില്ല. ബ്രേക്ക് ദ് ചെയിൻ ശക്തമായി മുന്നോട്ടു കൊണ്ടുപോയാൽ ട്രിപ്പിൾ ലോക്ഡൗൺ പോലുള്ള കടുത്ത നടപടികൾ ഒഴിവാക്കാം. കോവിഡ് ഭേദമായവർ 7 ദിവസം വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം ംസ്ഥാനത്ത് ഏറ്റവുമധികം പേർക്കു കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത ഇന്നലെ ആശ്വാസമായി 111 പേർ രോഗമുക്തി നേടി. ഇന്നലെ 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വാറന്റീനിലുള്ളത് 1,83,542 പേർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP