Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൾ തെറ്റുകാരിയെങ്കിൽ ശിക്ഷിക്കപ്പെടണം; ആഡംബര ജീവിതം നയിക്കുന്നതായി തോന്നിയിട്ടില്ലെന്നും സ്വപ്‌നയുടെ അമ്മ

മകൾ തെറ്റുകാരിയെങ്കിൽ ശിക്ഷിക്കപ്പെടണം; ആഡംബര ജീവിതം നയിക്കുന്നതായി തോന്നിയിട്ടില്ലെന്നും സ്വപ്‌നയുടെ അമ്മ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മകൾ തെറ്റുകാരിയെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും സത്യത്തിനൊപ്പമേ നിൽക്കൂ എന്നും സ്വപ്ന സുരേഷിന്റെ അമ്മ പ്രഭാകുമാരി. അതേസമയം മകൾ ആഡംബര ജീവിതം നയിക്കുന്നതായി തോന്നിയിട്ടില്ലെന്നും അമ്മ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയും മകളുമായി സംസാരിച്ചു. ഞായറാഴ്ച വരുമെന്നു പറഞ്ഞാണു ഫോൺ വച്ചത്. പിന്നീടു വിളിക്കാൻ പറ്റിയില്ലെന്നും സ്വപ്‌നയുടെ അമ്മ പറഞ്ഞു.

''സത്യത്തിനൊപ്പമേ ഞാൻ നിൽക്കൂ. മകൾ ഇങ്ങനെയൊരു ബന്ധത്തിൽ പെട്ടതിന്റെ അമ്പരപ്പിലാണു ഞാൻ'' അമ്മ പറഞ്ഞു. പുറത്തുവന്ന കാര്യങ്ങൾ ഞെട്ടലോടെയാണു കേൾക്കുന്നതെന്നും പ്രഭാകുമാരി പറഞ്ഞു. രണ്ട് മൂന്ന് മാസം കൂടുമ്പോഴാണു സ്വപ്ന മക്കളുമായി വരുന്നത്. സ്വപ്നയുടെ ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. ആ ബന്ധത്തിൽ ചില പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്നു വിവാഹമോചനം നേടി.

പിന്നീടു പുനർവിവാഹം കഴിഞ്ഞിട്ട് 7 വർഷമായി. 6 വയസ്സുള്ള മകൻ ഈ ബന്ധത്തിലുണ്ട്. ബാലരാമപുരത്താണു സ്വപ്നയുടെ അമ്മയും സഹോദരനും താമസിക്കുന്നത്. ഏപ്രിൽ 20 നാണ് സ്വപ്നയുടെ പിതാവ് സുകുമാരൻ സുരേഷ് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP