Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിബിഎസ്ഇ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30% വെട്ടിക്കുറച്ചു; പരിഷ്‌ക്കാരം ഈ അധ്യയന വർഷത്തേക്ക് മാത്രം

സിബിഎസ്ഇ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30% വെട്ടിക്കുറച്ചു; പരിഷ്‌ക്കാരം ഈ അധ്യയന വർഷത്തേക്ക് മാത്രം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾഡ തുറക്കാത്തന് പരിഗണിച്ച് സിബിഎസ്ഇ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30% വരെ വെട്ടിക്കുറച്ചു. ഈ അധ്യയന വർഷത്തേക്ക് മാത്രമാണ് സിലബസുകൾ ചുരുക്കിയത്. പഠനവിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങൾ പരമാവധി നിലനിർത്തിയാവും സിലബസ് വെട്ടിക്കുറയ്ക്കുന്നതെന്നു തീരുമാനം പ്രഖ്യാപിച്ച കേന്ദ്ര മാനവശേഷി മന്ത്രി ഡോ. രമേശ് പൊക്രിയാൽ അറിയിച്ചു.

ഒഴിവാക്കിയ പാഠഭാഗങ്ങൾ, വർഷാവസാന പരീക്ഷയിലും ഇന്റേണൽ പരീക്ഷകളിലും പരിഗണിക്കില്ല. ഇതേസമയം, ഈ പാഠഭാഗങ്ങളും സാഹചര്യവും സമയവും പരിഗണിച്ച് കുട്ടികൾക്കു പകർന്നു കൊടുക്കാൻ സ്‌കൂളുകളോടു നിർദേശിക്കുമെന്നു സിബിഎസ്ഇ വ്യക്തമാക്കി. അടുത്ത വർഷത്തെ ജെഇഇ, നീറ്റ് പരീക്ഷകൾ വെട്ടിക്കുറച്ച സിലബസ് പ്രകാരം വേണമെന്ന ആവശ്യത്തിൽ തീരുമാനം വന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP