Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജങ്കാർ ജെട്ടിക്ക് സമീപം ആളുകൾ നോക്കി നിൽക്കേ യുവതി കായലിലേക്ക് ചാടി; പിന്നാലെ ചാടിയ പൊലീസുകാരനും ഓട്ടോ ഡ്രൈവറും ചേർന്ന് രക്ഷപ്പെടുത്തി; എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകട നില തരണം ചെയ്തു

ജങ്കാർ ജെട്ടിക്ക് സമീപം ആളുകൾ നോക്കി നിൽക്കേ യുവതി കായലിലേക്ക് ചാടി; പിന്നാലെ ചാടിയ പൊലീസുകാരനും ഓട്ടോ ഡ്രൈവറും ചേർന്ന് രക്ഷപ്പെടുത്തി; എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകട നില തരണം ചെയ്തു

സ്വന്തം ലേഖകൻ

ഫോർട്ട്‌കൊച്ചി: ജങ്കാർ ജെട്ടിക്ക് സമീപം ആളുകൾ നോക്കി നിൽക്കെ കായലിലേക്ക് ചാടിയ യുവതിക്ക് പൊലീസുകാരനും ഓട്ടോ ഡ്രൈവറും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഫോർട്ട് കോച്ചിയിലെ ജങ്കാർ ജെട്ടിക്ക് സമീപമാണ് സംഭവം നടന്നത്. യുവതി കായലലിക്ക് ചാടുന്നത് കണ്ട് പിന്നാലെ ചാടിയ പൊലീസുകാരനും ഓട്ടോ ഡ്രൈവറും ചേർന്ന്മുടിയിൽ പിടിച്ച് വലിച്ച് യുവതിയെ കരയ്‌ക്കെത്തിക്കുക ആയിരുന്നു. തുരുത്തി സ്വദേശിനിയായ യുവതിയാണ് കായലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ജങ്കാർ ജെട്ടിയിലുള്ള കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത യുവതി ആളൊഴിഞ്ഞ ഭാഗത്തു കൂടെ കായലിനരികിലേക്ക് നീങ്ങുന്നത് കണ്ടപ്പോൾ ആളുകൾക്ക് സംശയം തോന്നി. പട്രോളിങ്ങിന്റെ ഭാഗമായി ഇൻസ്‌പെക്ടർ ജി.പി.മനുരാജും ഡ്രൈവർ എം വിലെവനും ഈ സമയം അവിടെയുണ്ടായിരുന്നു. യുവതി കായലിൽ ചാടാൻ പോകുന്നുവെന്ന് ആരോ പറഞ്ഞതായി ലെവൻ പറയുന്നു. ഇത് കേട്ടയുടൻ ഇൻസ്‌പെക്ടർ മനുരാജും ലെവനും ഓടിയടുത്തു. മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുൻപ് യുവതി വെള്ളത്തിൽ ചാടി.

ഇതുകണ്ട് നീന്തൽ അറിയാവുന്ന ലെവനും ഓട്ടോ ഡ്രൈവറായ പി.യു. ഇക്‌ബാലും ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയിൽ പിടിച്ച് മുകളിലേക്ക് എത്തിച്ചു. ഓട്ടോ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കൺട്രോൾ റൂം വാഹനത്തിൽ ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.യുവതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

കായലിൽ നീന്തി പരിചയമുണ്ടെങ്കിലും ജങ്കാർ ജെട്ടി പോലെ ആഴവും അടിയൊഴുക്കും ഉള്ളിടത്ത് ചാടുന്നത് റിസ്‌ക് ആയിരുന്നുവെന്ന് ലെവൻ പറഞ്ഞു. ജീൻസും ടീ ഷർട്ടുമായിരുന്നു യുവതിയുടെ വേഷം. കുത്തിയതോട് സ്വദേശിയാണ് ലെവൻ. ലെവന്റെ മനഃസാന്നിധ്യത്തെ അഭിനന്ദിച്ച് ഇൻസ്‌പെക്ടർ മനുരാജ് സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് വൈറലായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP