Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ഭീതി; ഇടമലക്കുടിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ഊരുകൂട്ടം

കോവിഡ് ഭീതി; ഇടമലക്കുടിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ഊരുകൂട്ടം

സ്വന്തം ലേഖകൻ

മൂന്നാർ: കോവിഡ് ഭീതി മൂലം ഇടമലക്കുടിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ഊരുകൂട്ടം. ഇടമലക്കുടിയിലെ വിവിധ കുടികളിലെ കാണിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഊരുകൂട്ടമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് വാൽപ്പാറ വഴിയും മൂന്നാർ വഴിയും ഇടമലക്കുടിയിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. കുടിയിലുള്ളവർക്ക് പുറത്തേക്ക് പോകാനും അനുവാദമില്ല.

ആശുപത്രി ആവശ്യത്തിന് മാത്രം കുടിയിലുള്ളവർക്ക് ആംബുലൻസിൽ മൂന്നാറിലേക്ക് പോകാൻ മാത്രമാണ് അനുവാദം. കോവിഡ് പടരുന്ന തമിഴ്‌നാട്ടിൽനിന്ന് വാൽപ്പാറ വഴി ഇടമലക്കുടിയിൽ ആളുകളെത്തി ഒളിച്ചുതാമസിക്കുന്നെന്ന ആരോപണത്തെ തുടർന്നാണ് ഊരുകൂട്ടത്തിന്റെ തീരുമാനം. ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ മൂന്നാറിൽനിന്ന് ഇടമലക്കുടിക്ക് സർവീസ് നടത്തിയിരുന്ന വനംവകുപ്പിന്റെ രണ്ട് ജീപ്പുകളും ഓട്ടം നിർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP