Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മ്യൂസിക്കൽ ചെയർ' സിനിമയുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസ്; ഷെയർ ചെയ്തവരെല്ലാം കുടുങ്ങും

'മ്യൂസിക്കൽ ചെയർ' സിനിമയുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസ്; ഷെയർ ചെയ്തവരെല്ലാം കുടുങ്ങും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 'മ്യൂസിക്കൽ ചെയർ' സിനിമയുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസ. അല്ലെൻ രാജൻ മാത്യു നിർമ്മിച്ച 'മ്യൂസിക്കൽ ചെയർ' എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതിനെക്കുറിച്ച് പൊലീസിന്റെ സൈബർഡോമും ഹൈടെക് ക്രൈം എൻക്വയറി സെല്ലും അന്വേഷണം തുടങ്ങി. ഷെയർ ചെയ്തവർക്കെതിരേ നിയമനടപടിയെടുക്കും.

ചിത്രം എല്ലാ നവമാധ്യമങ്ങളിൽനിന്നും നീക്കംചെയ്യാനും സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കാനും ഡി.ജി.പി. ലോക്നാഥ് ബെഹ്റ നിർദേശിച്ചു. മെയിൻ സ്ട്രീം ടി.വി.ആപ്പിൽ ഞായറാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജപതിപ്പാണ് ടെലഗ്രാം, വാട്സാപ്പ്, യുട്യൂബ് എന്നിവയിൽ പ്രത്യക്ഷപ്പെട്ടത്. അല്ലെൻ രാജൻ മാത്യു ഡി.ജി.പി.ക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP