Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യക്കാരുടെ വിദേശ സ്വപ്‌നങ്ങളെല്ലാം അവസാനിച്ചുവോ? രാജ്യം വിട്ടു പോകാൻ ആഗ്രഹിക്കുന്നത് ആറ് ശതമാനം ഇന്ത്യക്കാർ മാത്രം: 94 ശതമാനം പേരുടെയും ആഗ്രഹം ഇന്ത്യയിൽ തന്നെ ജീവിക്കാൻ

ഇന്ത്യക്കാരുടെ വിദേശ സ്വപ്‌നങ്ങളെല്ലാം അവസാനിച്ചുവോ? രാജ്യം വിട്ടു പോകാൻ ആഗ്രഹിക്കുന്നത് ആറ് ശതമാനം ഇന്ത്യക്കാർ മാത്രം: 94 ശതമാനം പേരുടെയും ആഗ്രഹം ഇന്ത്യയിൽ തന്നെ ജീവിക്കാൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യക്കാരുടെ വിദേശ സ്വപ്‌നങ്ങളെല്ലാം അവസാനിച്ചുവോ? കൊറോണ വന്നതോടെ ഇന്ത്യക്കാരുടെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള ആഗ്രഹങ്ങളെല്ലാം അവസാനിച്ചു വെന്ന് വേണം കരുതാൻ. രാജ്യം വിട്ടു പോകാൻ അവസരം ലഭിച്ചാലും ഇന്ത്യ വിട്ടു പോകാൻ ഇപ്പോൾ ആർക്കും താൽപര്യമില്ലെന്നാണ് എറ്റവും പുതുതായി പുറത്ത് വന്ന സർവ്വേ ഫലം സൂചിപ്പിക്കുന്നത്.

സീവോട്ടറും ഡൽഹി ആസ്ഥാനമായ ജെൻഡർ മെയിൻസ്ട്രീമിങ് റിസർച്ച് അസോസിയേഷനും (ജിഎംആർഎ) രാജ്യവ്യാപകമായി നടത്തിയ സർവെയിൽ 94 ശതമാനം പേരും രാജ്യത്ത്
തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. രാജ്യം വിട്ടുപോകാൻ അവസരം ലഭിച്ചാലും അതിന് തയ്യാറല്ലെന്നാണ് ഇവർ സർവ്വേയിൽ പറഞ്ഞത്. സർവെയിൽ പങ്കെടുത്ത ആറ് ശതമാനം പേർ മാത്രമാണ് അവസരം ലഭിച്ചാൽ രാജ്യംവിട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയതെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

സർവെയിൽ പങ്കെടുത്ത 84.3 ശതമാനം പേരും രാജ്യം വിട്ടുപോകാൻ യാതൊരു ആഗ്രഹവുമില്ലെന്ന തരത്തിൽ പ്രതികരിച്ചു. 0.3 ശതമാനംപേർ സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് പറഞ്ഞു. 9.3 ശതമാനംപേർ അതേക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പ്രതികരിച്ചു. 6.1 ശതമാനം പേർ മാത്രമാണ് അവസരം ലഭിച്ചാൽ ഇന്ത്യ വിട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന തരത്തിൽ പ്രതികരിച്ചതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

25 വയസിൽ താഴെ പ്രായമുള്ളവരിൽ 6.2 ശതമാനം പേരാണ് രാജ്യംവിട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയത്. 25 നും 45 നും ഇടെ പ്രായമുള്ളവരിൽ 4.2 ശതമാനംപേരും, 60 വയസിന് മുകളിൽ പ്രായമുള്ളവരിൽ 9.7 ശതമാനംപേരും അവസരം ലഭിച്ചാൽ രാജ്യംവിടാൻ ആഗ്രഹിക്കുന്നവരാണ്. ഉയർന്ന വരുമാനമുള്ളവരിൽ 3.3 ശതമാനം പേർക്ക് മാത്രമാണ് രാജ്യംവിടാൻ ആഗ്രഹം. എന്നാൽ താഴ്ന്ന വരുമാനക്കാരിൽ 8.9 ശതമാനംപേർക്ക് രാജ്യം വിടണമെന്നുണ്ട്.

ഗ്രാമിണ മേഖലയിലുള്ള 0.7 ശതമാനം പേർക്ക് മാത്രമാണ് രാജ്യം വിടണമെന്ന ആഗ്രഹം. നഗരങ്ങളിൽ പാർക്കുന്ന 8.4 ശതമാനത്തിന് രാജ്യംവിടണമെന്നുണ്ട്. സർവെയിൽ പങ്കെടുത്ത തെക്കേ ഇന്ത്യക്കാരാണ് വിദേശത്തേക്ക് കുടിയേറണമെന്ന ആവശ്യം പ്രകടിപ്പിച്ചവരിൽ (13.6 ശതമാനം) അധികവും. ഉത്തരേന്ത്യയിലെ നാല് ശതമാനം പേരും, കിഴക്കൻ മേഖലയിലെ 4.1 ശതമാനം പേരും പടിഞ്ഞാറൻ മേഖലയിലെ 3.7 ശതമാനം പേരും മാത്രമാണ് രാജ്യംവിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP